Cricket Cricket-International Top News

ഒരു മത്സരം തോറ്റതുകൊണ്ട് ടീം മോശമാകുമോയെന്ന് വിരാട് കോലി

February 25, 2020

author:

ഒരു മത്സരം തോറ്റതുകൊണ്ട് ടീം മോശമാകുമോയെന്ന് വിരാട് കോലി

വെല്ലിങ്ടന്‍: ഒരു ടെസ്റ്റ് മത്സരം തോറ്റതുകൊണ്ട് ടീം മോശമാകുമോയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. വെല്ലിങ്ടന്‍ ക്രിക്കറ്റ് ടെസ്റ്റിലെ 10 വിക്കറ്റ് തോല്‍വിക്കു പിന്നാലെയായിരുന്നു കോലിയുടെ ഇന്ത്യന്‍ നായകന്റെ പ്രതികരണം.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇതുവരെ കളിച്ച ഏഴു മത്സരങ്ങളും ജയിച്ച ടീമാണ് ഇന്ത്യ. ഇതിനുശേഷം ആദ്യ തോല്‍വിയാണ് ന്യൂസീലന്‍ഡിനെതിരേ വെല്ലിങ്ടനില്‍ വഴങ്ങിയത്. ‘ഞങ്ങളെ സംബന്ധിച്ച് ഇതൊരു ക്രിക്കറ്റ് മത്സരം മാത്രമാണ്. ഈ തോല്‍വി അംഗീകരിച്ച് തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ഞങ്ങള്‍ മുന്നോട്ടുപോകും’ – കോലി വ്യക്തമാക്കി.

‘ജയിക്കണമെങ്കില്‍ അതു നാട്ടിലായാലും മികച്ച പ്രകടനം പുറത്തെടുത്തേ തീരൂ എന്ന് ഞങ്ങള്‍ക്കറിയാം. രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ടീമുകളും ശക്തരായതിനാല്‍ കാര്യങ്ങളെ ചെറുതായി കാണരുത്. ഈ സത്യം അംഗീകരിക്കുകയെന്നതിനാണ് പ്രധാന്യം. – കോലി പറഞ്ഞു.

‘ഒരു കളി തോറ്റുവെന്ന കാര്യം അംഗീകരിക്കാന്‍ ഞങ്ങള്‍ക്കു മടിയില്ല. ഈ കളിയില്‍ ഞങ്ങളുടെ പ്രകടനം അത്ര നന്നായില്ല. അതാണ് സത്യം. ഞങ്ങളുടെ ചിന്താഗതിയെ മാറ്റണമെന്ന് ആളുകള്‍ക്ക് ആഗ്രഹമുണ്ടാകും. നടക്കില്ല’ – കോലി വ്യക്തമാക്കി. കഠിനാധ്വാനം ചെയ്യാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനം.

ഇത്രയും കാലം കളിച്ചതുപോലെ തുടര്‍ന്നും കളിക്കും. കുറേ വിജയങ്ങള്‍ക്കിടയില്‍ ഒരു മത്സരം തോറ്റതിന്റെ പേരില്‍ പ്രതീക്ഷ കൈവിടേണ്ട കാര്യമില്ല. ഒരു ടീമെന്ന നിലയില്‍ തങ്ങളുടെ ചിന്തകള്‍ വ്യത്യസ്തമാണെന്നും കോലി വ്യക്തമാക്കി.

Leave a comment