ജഡേജ തനിക്ക് പ്രചോദനം: ആഗര്‍
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി-20 ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്ക് വിജയം സമ്മാനിച്ചത് ആഷ്ടണ്‍ ആഗറായിരുന്നു.
ഹാട്രിക്കടക്കം അഞ്ചു വിക്കറ്റുകളാണ് ഓള്‍റൗണ്ടറായ ആഗര്‍ വീഴ്ത്തിയത്. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുമായുള്ള സംസാരം തനിക്കു പ്രചോദനമായി എന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ആഗര്‍.
”ഇന്ത്യയ്ക്കെിതിരായ പരമ്പരയ്ക്കുശേഷം ജഡേജയുമായി സംസാരിച്ചിരുന്നു. ലോകത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് ജഡേജ. അദ്ദേഹത്തെ പോലെ എനിക്കും കളിക്കണം. അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നു, മികച്ച ഫീല്‍ഡറാണ്,അതുപോലെ നന്നായി ബൗള്‍ ചെയ്യുകയും ചെയ്യുന്നു.
അദ്ദേഹം ഒരു റോക്ക്സ്റ്റാറാണ്. പന്ത് നന്നായി ടേണ്‍ ചെയ്യിപ്പിക്കാന്‍ ശ്രമിക്കണമെന്ന് എന്നോട് പറഞ്ഞിരുന്നു. അദ്ദേഹത്തോട് സംസാരിച്ചത് എനിക്ക് ഏറെ പ്രചോദനമായി- ആഗര്‍ പറഞ്ഞു.






































