Foot Ball Top News Uncategorised

ലാലിഗയിൽ അത്ലറ്റികോ vs വിയറായാൽ പോരാട്ടം;

February 23, 2020

ലാലിഗയിൽ അത്ലറ്റികോ vs വിയറായാൽ പോരാട്ടം;

ലാലിഗയിൽ ഇന്ത്യൻ സമയം നാളെ രാവിലെ 1:30 മണിക്ക് അത്ലറ്റികോ vs വിയറായാൽ മത്സരം.അത്ലറ്റികോയുടെ ഹോം ഗ്രൗണ്ടായ വാൻഡാ മെട്രോപ്പോളിറ്റാനായിൽ ആണ് മത്സരം.പോയിന്റ് ടേബിളിൽ മൂന്നാമത് എത്തുക എന്നതായിരിക്കും അത്ലറ്റികോയുടെ ലക്ഷ്യം.വിയാറയൽ മത്സരത്തിൽ ജയിച്ചാൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനം കരസ്ഥമാക്കാം.

 

യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിവര്പൂളിനെ തോൽപിക്കാൻ കഴിഞ്ഞ ആത്മവിശ്വാസം അത്ലറ്റികോയ്ക്ക് നൽകുന്നത് ചെറുതൊന്നുമായിരിക്കില്ല.ലിവര്പൂളിന് ഷോട്സ് ഓൺ ടാർഗറ്റ് ഒന്ന് പോലുമില്ല.അത്ലറ്റികോ താരങ്ങളായ ജൊവാവോ ഫെലിക്സ്,ഹെക്ടർ ഹെരേര,കിറാൻ ട്രിപ്പിയർ എന്നിവർ പരിക്കിൽ നിന്ന് മുക്തരായി.തോമസ് ലെമാർ പേശി വേദന മൂലം സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല.വിയാറയൽ പ്രതീക്ഷിക്കുന്നത് സാന്റി കസോർള,ഗെറാർഡ്‌ മൊറേനോ എന്നിവരുടെ പ്രകടനങ്ങളിലായിരിക്കും.ഈ സീസണിൽ ആദ്യത്തെ അത്ലറ്റികോ vs വിയറായാൽ ,എൽ മാഡ്രിഗലിൽ നടന്ന മത്സരത്തിൽ ഗോൾ രഹിത സമനില ആയിരുന്നു .

Leave a comment