Foot Ball Top News Uncategorised

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചെസ്റ്റെർ യുണൈറ്റെഡ് വാറ്ഫോഡിനെതിരെ;

February 23, 2020

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചെസ്റ്റെർ യുണൈറ്റെഡ് വാറ്ഫോഡിനെതിരെ;

മാഞ്ചസ്റ്റർ യുണൈറ്റഡും വെറ്റഫോർഡും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ രണ്ട് ടീമുകൾക്കും വിജയം അനിവാര്യമാണ്.എന്തെന്നാൽ യുണൈറ്റഡ് ഇപ്പോൾ പോയിന്റ് ടേബിളിൽ 7 ആം സ്ഥാനത്താണ്.അവർക്കു അടുത്ത സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുക എന്ന് തന്നെ ആയിരിക്കും അവരുടെ ലക്ഷ്യം.അതിനു ഈ സീസണിൽ 4 ആം സ്ഥാനത്തെങ്കിലും എത്തിയാലേ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.

 

വാറ്റ്ഫോർഡ് തരംതാഴ്ത്തലിൽ നിന്ന് രക്ഷ നേടലാണ് അവരുടെ ലക്ഷ്യം.24 പോയിന്റ് ഉള്ള വാറ്റ്ഫോർഡ് ലീഗിൽ 19 ആം സ്ഥാനത്താണ്.കഴിഞ്ഞ മത്സരത്തിൽ ചെൽസിയെ മുട്ട്‌കുത്തിക്കാൻ ഒലെയുടെ ടീമിനായി.എന്നാൽ യൂറോപ്പ ലീഗിൽ ക്ലബ് ബ്രൂജായി സമനില കുരുക്കിൽ പെടുകയും ചെയ്തു.പോൾ പോഗ്ബ,മർക്കസ് റാഷ്‌ഫോർഡ് എന്നിവർ പരിക്കിന്റെ പിടിയിലാണ്.ഈ സീസണിൽ യൂണൈറ്റഡിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയത് റാഷ്‌ഫോർഡാണ്‌.

Leave a comment