Editorial Foot Ball Top News

അറ്റലാന്റായേയും ലെയ്പ്സിഗിനെയും എഴുതി തള്ളാൻ വരട്ടെ – യൂറോപ്പിൽ ഏറ്റവും മികച്ച ആക്രമണ ഫുട്ബോൾ കളിക്കുന്ന ടീമുകളിൽ അവരും ഉൾപെടും

February 20, 2020

author:

അറ്റലാന്റായേയും ലെയ്പ്സിഗിനെയും എഴുതി തള്ളാൻ വരട്ടെ – യൂറോപ്പിൽ ഏറ്റവും മികച്ച ആക്രമണ ഫുട്ബോൾ കളിക്കുന്ന ടീമുകളിൽ അവരും ഉൾപെടും

ഏത് കളി കാണണമെന്ന് ആശയക്കുഴപ്പത്തിലാക്കുന്ന 2 ഫിക്സ്ചറുകൾ,.അതിനിടയിൽ സിറ്റിയുടെ പ്രീമിയർ ലീഗ് മാച്ചും,അതിനെ പാതിവഴിയിൽ വിട്ടിട്ട് ചാമ്പ്യൻസ്ലീഗിന്റെ ആവേശത്തിലേക്ക് പ്രവേശിക്കുകയായി..എന്റെ അഭിപ്രായത്തിൽ യൂറോപ്പിലെ ഏറ്റവും മികച്ച ആക്രമണഫുട്ബോൾ കളിക്കുന്ന 2 ടീമുകളാണ് അറ്റ്ലാന്റായും ലൈപ്സിഷും..പ്രതീക്ഷ തെറ്റിച്ചില്ല 2 കളിയും..ബാഴ്‌സ,സിറ്റി,ലിവർപൂൾ എന്നിവരുടേത് പോലെ ഒരു സിസ്റ്റത്തിലേക്ക് ജൂലിയൻ നൈഗൽസ്മാന്റെ ടീം ഉയരുന്ന കാഴ്ച്ചക്കാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്..കെയ്‌നിന്റെയും സോണിന്റെയും സിസോക്കോയുടെയും അഭാവത്തിൽ വീര്യം കുറഞ്ഞ ടോട്ടൻഹാമിനെ അവരുടെ ഗ്രൗണ്ടിൽ നിഷ്പ്രഭരാക്കുന്ന കാഴ്ച്ച നാം കാണുന്നു.വിങ്ങുകൾ അവർ അടക്കിഭരിക്കുകയാണ്.വെർണറിന്റെ ലക്‌ഷ്യം തുടരെത്തുടരെ തെറ്റുന്നു..ന്കുങ്കുവിന്റെ ഷോട്ട് ഉജ്വലമായി തടുക്കുന്ന ലോറിസ്,സാഞ്ചസും ലോറീസും ഫോമിലായതുകൊണ്ട് മാത്രം രക്ഷപെടുന്ന സ്പർസ്‌,ആഞ്ചലിനോ ഒരു രക്ഷയുമില്ല..വിങ്ങിലൂടെ പറക്കുന്നു.എവേ ഗ്രൗണ്ടിൽ ഇതാണ് റെഡ്ബുൾ ടീമിന്റെ കളിയെങ്കിൽ അവരെന്താവും ലണ്ടൻ ടീമിനായി തങ്ങളുടെ ഗ്രൗണ്ടിൽ കാത്തുവെച്ചിരിക്കുന്നത്.

മറുവശത്ത് വിചാരിച്ചത് പോലെതന്നെ തിരക്കഥക്ക് മാറ്റമൊന്നും സംഭവിക്കുന്നില്ല.പ്രധാനസ്‌ട്രൈക്കർമാരായ സപ്പട്ടയെയും മ്യുരിയലിനെയും ബെഞ്ചിലിരുത്തിയിട്ടും അവരുടെ ആക്രമണത്തിന് മൂർച്ച കുറയുന്നേയില്ല.ജൗമേ കഷ്ടപ്പെട്ട് കുതിയകറ്റിയ ആദ്യസേവ് വരാനിരിക്കുന്നതിന്റെ സൂചന മാത്രമായിരുന്നു.പാപ്പുവിന്റെ ക്രോസിൽ ഹതബോയറും തകർപ്പൻ ഷോട്ടിലൂടെ ഇല്ലിസിച്ചും ലക്ഷ്യം കണ്ടതോടെ ആദ്യപകുതിയിൽ തന്നെ വലൻസിയ പ്രതിരോധത്തിലേക്ക് വലിഞ്ഞു.. 2-0

നിർത്തിയിടത്തുനിന്ന് തന്നെ തുടങ്ങി അറ്റ്ലാന്റ രണ്ടാം പകുതിയിൽ.ഫ്രളറുടെ ഒന്നാന്തരം ഫിനിഷും സോളോ റണ്ണിലൂടെ ഹതബോയറുടെ ഡബിളും കൂടിയായപ്പോൾ സ്‌കോർ 4-0,കാര്യങ്ങൾ കൈവിട്ട് പോയതോടെ വലൻസിയ തിരിച്ചടിക്കുള്ള ശ്രമം തുടങ്ങി.ആക്രമണത്തിനിടെ പ്രതിരോധം തുറന്നിടുന്ന പതിവ് അറ്റ്ലാന്റ ആവർത്തിച്ചതോടെ ചെറിഷോവ് ഒരു ഗോൾ മടക്കി പ്രതീക്ഷകൾ നിലനിർത്തി..വലൻസിയയുടെ ആക്രമണങ്ങൾ തുടർന്നുകൊണ്ടേയിരുന്നവൻകിലും ലക്ഷ്യമില്ലാത്തതും അറ്റ്ലാന്റ പയ്യെ കളി തണുപ്പിച്ചതും ഗോളിനെ അകറ്റിനിർത്തി,1 ഗോളിന്കൂടി വലൻസിയ നടത്തിയ രണ്ടുംകല്പിച്ചുള്ള ആക്രമണങ്ങൾ എല്ലാം പാഴായി

മറുവശത്ത് ക്‌ളാസ് സേവുകളോടെ ലോറിസ് ടോട്ടൻഹാമിനെ രക്ഷിച്ചു.ലോ സെൽസോയുടെ ശ്രമങ്ങൾതടുത്തതോടെ ടോട്ടൻഹാമിന് രക്ഷയില്ലാതായി..ഹോളണ്ടിൽ ചെന്ന് കഴിഞ്ഞ സീസൺനടത്തിയ പോലൊരു തിരിച്ചുവരവ് ടോട്ടൻഹാമിന് ഇത്തവണ സാധിക്കുമെന്ന് തോന്നുന്നില്ല.അതിശക്തരാണ് ലൈപ്സിഷ്.എങ്കിലും0-1 റിസൾട് ചിലപ്പോ മൗവിനെ ആശ്വസിപ്പിച്ചേക്കും.

ആദ്യ UCL കളിക്കുന്ന ഗാസ്പെറോണിയുടെ പിള്ളേർ ഇക്കൊല്ലം കറുത്ത കുതിരകളാകുമോയെന്ന് കാണാം.കഴിഞ്ഞ സീസണിൽ അയാക്സ് നടത്തിയത്‌പോലെ അറ്റ്ലാന്റ കുതിക്കുന്നുണ്ട്.ആ സെക്സി ഫെയറിടെയ്ലിന് കുതിപ്പിടാൻ രണ്ടാം പാദത്തിൽ വാലൻസിയ്ക്കാവുമോ..അല്പം ബുദ്ധിമുട്ടാണെന്നാണ് എന്റെ തോന്നൽ

Leave a comment