Cricket Cricket-International Top News

ആശംസകൾ സച്ചിൻ….. നേട്ടത്തിന്റെ കൊടുമുടിയിലും പഴയ ആ വികൃതി നിറഞ്ഞ ചിരിയുമായി നിറഞ്ഞതിന്…

February 18, 2020

author:

ആശംസകൾ സച്ചിൻ….. നേട്ടത്തിന്റെ കൊടുമുടിയിലും പഴയ ആ വികൃതി നിറഞ്ഞ ചിരിയുമായി നിറഞ്ഞതിന്…

ജോൺ മെക്കൻറോ യേ അനുകരിച്ച് ടെന്നീസ് റാക്കറ്റുമായി ദക്ഷിണ മുംബെയിലെ തന്റെ വിടായ സാഹിത്യ സഹവാസിലും ആ വീടിന്റെ പരിസരങളിലും ഒടിക്കളിച്ചു നടന്നിരുന്ന ചുരുണ്ട മുടിക്കാരനായ ഒരു വികൃതി പയ്യൻ,,,,

അനായാസേന ബാക്ക് വോളികളും ലോഫ്റ്റുകളും കളിക്കുന്ന കുഞ്ഞനിയനിൽ ഒരു ക്രിക്കറ്റ് ജീനിയസ് ഒളിച്ചിരിക്കുന്നു എന്ന് മനസിലാക്കിയ മൂത്ത സഹോദരൻ, അനിയന്റെ വികൃതികുറക്കാൻ സഹോദരങളുടെ പ്രേരണയാൽ ക്രിക്കറ്റ് പരിശീലനത്തിനായി കൊണ്ടാക്കിയത് ആ കലയിലെ ദ്രോണാചാര്യരായ ശ്രി. രമാകാന്ത് അഞ്ജരേക്കറുടെ അടുത്ത്…..

ക്രിക്കറ്റ് പരിശീലനത്തിനായി നിത്യവും ദാദറിലെ ശിവാജി പാർക്ക് മൈതാനത്തേക്കുള്ള ആ വികൃതി പയ്യന്റെ യാത്രകൾ…അതൊരു മഹത്തായ ജീവിത യാത്രയുടെ തുടക്കമാവുകയായിരുന്നു…

കറാച്ചിയും, ഓൾഡ് ട്രാഫോഡും, ലോർഡ്സും, ഓവലും, MCG , SCG യും, ഈഡനും, വാങ്കഡേയും, വാണ്ടറേഴ്സും, ഡർബനും ഷാർജയും, കരീബിയൻ ഗ്രൗണ്ടുകളും കീഴടക്കിയ ആ ക്രിക്കറ്റ് യാത്രയുടെ തുടക്കം…

ക്രിക്കറ്റ് എന്നത് ഒരു മതമായും ആ വികൃതി പയ്യനെ അതിന്റെ ദൈവമായും കോടിക്കണക്കിനാളുകൾ ആരാധിക്കുന്ന തലത്തിലേക്ക് വളർന്ന, ഒരുപക്ഷേ ഒരു കളിയേക്കാൾ ഒരു കളിക്കാരൻ വളർന്ന വളർച്ച,, ആ വളർച്ചക്ക് തുടക്കമിട്ടയാത്രകൾ…

ഇന്ന് കായികരംഗത്തെ ഓസ്കർ തേടി വന്നപ്പോഴും വിനയാധീനനായി നിന്ന, ഒരു രാജ്യത്തിന്റെ പ്രതിബിംബമായി കായികരംഗത്ത് 2 പതിറ്റാണ്ട് നിറഞ്ഞു നിന്ന ആ ഇതിഹാസം…

ഒന്നു കണ്ണടച്ചു കാതോർത്താൽ ഇന്നും കേൾക്കാം ആ ആരവം,,,, ഗാലറികൾ ഒന്നായി ആർത്തിരമ്പുന്ന ആ ആരവം…

“സച്ചിൻ…. സച്ചിൻ…..
സച്ചിൻ…… സച്ചിൻ…
സച്ചിൻ……സച്ചിൻ…..”

ആശംസകൾ സച്ചിൻ….. നേട്ടത്തിന്റെ കൊടുമുടിയിലും പഴയ ആ വികൃതി നിറഞ്ഞ ചിരിയുമായി നിറഞ്ഞതിന്…

Leave a comment