Tennis Top News

കിം ക്ലേസ്റ്റേഴ്‌സിന്റെ തിരിച്ചു വരവ് തോൽവിയോടെ

February 18, 2020

author:

കിം ക്ലേസ്റ്റേഴ്‌സിന്റെ തിരിച്ചു വരവ് തോൽവിയോടെ

വിരമിച്ച ശേഷം ടെന്നീസിലേക്കുള്ള തന്റെ തിരിച്ചുവരവിലെ ആദ്യ മത്സരത്തിൽ തോൽവി വഴങ്ങി ഇതിഹാസതാരമായ കിം ക്ലേസ്റ്റേഴ്‌സ്. ദുബായ് ഡ്യൂട്ടി ഫ്രീ ഓപ്പണിലെ ആദ്യ മത്സരത്തിൽ സ്പാനിഷ് താരം ഗബ്രീൻ മുഗുരെസയാണ് 36 കാരിയായ ഈ ബെൽജിയം താരത്തെ തോൽപ്പിച്ചത്. കീഴടങ്ങിയെങ്കിലും തന്റെ പ്രതാപകാലത്തെ സ്മരിപ്പിക്കാൻ പലപ്പോഴും ക്ലേസ്റ്റേഴ്‌സിനായി.

9 തവണയാണ് മത്സരത്തിൽ ക്ലേസ്റ്റേഴ്‌സ് ഇരട്ടപിഴവുകൾ വരുത്തിയത്. എന്നാൽ സെറ്റ് ടൈബ്രെക്കറിലേക്ക് നീട്ടാൻ ക്ലേസ്റ്റേഴ്‌സിന് കിഴിഞ്ഞു.
പിന്നീട് ടൈബ്രെക്കറിലൂടെ
മുഗുരെസ മത്സരം സ്വന്തമാക്കുകയായിരുന്നു. 8 വർഷത്തിനു ശേഷമുള്ള തന്റെ തിരിച്ചുവരവിൽ തന്നിലെ ടെന്നീസ് ഇനിയും അസ്തമിച്ചിട്ടില്ലെന്നു ലോകത്തെ കാണിക്കാൻ 3 കുട്ടികളുടെ അമ്മ കൂടിയായ 36 കാരിക്കായി.

Leave a comment