ടി20 റാങ്കിങ്ങിൽ കെ.എൽ രാഹുൽ രണ്ടാം സ്ഥാനത്ത്
ഐ.സി.സിയുടെ പുതിയടി20 റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി പിന്നോട്ട്. കോഹ്ലി നിലവിൽ പത്താം സ്ഥാഥാനത്താണ്. കെ.എൽ രാഹുൽ പുതിയ ഐ.സി.സി റാങ്കിങ്ങിൽ രണ്ടാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. 823 റേറ്റിംഗ് പോയിന്റാണ് രാഹുലിനുള്ളത്.
ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുഉള്ളത്
879 റേറ്റിംഗ് പോയിന്റുമായി പാകിസ്ഥാൻ താരം ബാബർ അസം ആണ്. ആദ്യ പത്തിൽ ഇന്ത്യയിൽ നിന്ന് കെ.എൽ രാഹുലും വിരാട് കോഹ്‌ലിയും മാത്രമാണുള്ളത്.