Tennis Top News

ടെന്നീസിലേക്കുള്ള മൂന്നാം വരവിനു തയ്യാറായി കിം ക്ലേസ്റ്റേഴ്സ്

February 17, 2020

author:

ടെന്നീസിലേക്കുള്ള മൂന്നാം വരവിനു തയ്യാറായി കിം ക്ലേസ്റ്റേഴ്സ്

ദുബായ് ഡ്യൂട്ടി ഫ്രീ മാസ്റ്റേഴ്‌സിൽ ടെന്നീസിലേക്കുള്ള തന്റെ മൂന്നാം വരവിനൊരുങ്ങുകയാണ് മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് കൂടിയായ കിം ക്ലേസ്റ്റേഴ്സ്. അമ്മയായ ശേഷവും ടെന്നീസിലേക്ക് തിരിച്ചു വന്ന് ഗ്രാന്റ് സ്‌ലാം ജേതാവായി മാറിയ ക്ലേസ്റ്റേഴ്സ് ഇത് രണ്ടാം തവണയാണ് വിരമിക്കലിൽ നിന്ന് തിരിച്ചു വരുന്നത്. കഴിഞ്ഞ വർഷമായിരുന്നു 36 കാരിയായ ബെൽജിയം താരം താൻ 2020 ൽ തിരിച്ചു വരും എന്ന് പ്രഖ്യാപിച്ചത്.

ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിലിലെത്തിയ സ്പാനിഷ് താരം ഗബ്രീൻ മുഗുരസെ ആവും ക്ലേസ്റ്റേഴ്സിന്റെ എതിരാളിയാവുക. 2012 ൽ ക്ലേസ്റ്റേഴ്സ് അവസാനം കളിച്ച ഗ്രാന്റ് സ്‌ലാം ആയ യു.എസ് ഓപ്പണിൽ അരങ്ങേറ്റം കുറിച്ച താരമാണ് മുഗുരസെ.

Leave a comment