Cricket Cricket-International Top News

മോശം ഫോമിനെക്കുറിച്ച് ആശങ്ക വേണ്ടതില്ല: മായങ്ക് അഗർവാൾ

February 17, 2020

author:

മോശം ഫോമിനെക്കുറിച്ച് ആശങ്ക വേണ്ടതില്ല: മായങ്ക് അഗർവാൾ

മോശം ഫോമിനെകുറിച്ച് അമിതമായി ആലോചിച്ച് വിഷമിക്കേണ്ട കാര്യമില്ലെന്ന് ഇന്ത്യൻ താരം മായങ്ക് അഗർവാൾ. ന്യൂസിലാൻഡിനെതിരായ സന്നാഹ മത്സരത്തിൽ 81 റൺസ് നേടിയതിന് ശേഷം സംസാരിക്കുകയായിരുന്നു താരം. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ ഫോം കണ്ടെത്താൻ വിഷമിക്കുകയായിരുന്ന മായങ്ക് ആഗർവാളിന് ഇന്നത്തെ പ്രകടനം ആത്മവിശ്വാസം നൽകുന്നതായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലടക്കം കഴിഞ്ഞ 11 ഇന്നിങ്‌സുകളിൽ ഒരു ഇന്നിങ്സിൽ 40ൽ കൂടുതൽ റൺസ് നേടാൻ മായങ്കിന് കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞതിനെ കുറിച്ച് കൂടുതൽ ആലോചിക്കുന്നില്ലെന്നും സന്നാഹ മത്സരത്തിൽ നേടിയ 81 റൺസ് നൽകിയ ആത്മവിശ്വാസം ന്യൂസിലാൻഡിനെതിരായ ടെസ്റ്റിൽ ഉപകാരപ്പെടുമെന്നും മായങ്ക് അഗർവാൾ പറയുന്നു.

Leave a comment