ഇന്ത്യയോടൊത്ത് ഡേ നൈറ്റ് ടെസ്റ്റ് കളിക്കാൻ ഓസ്ട്രേലിയ
ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റിൽ പങ്കെടുക്കുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ഡേ നൈറ്റ് ടെസ്റ്റിന്റെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാവുമെന്നും ഗാംഗുലി വ്യക്തമാക്കി. എന്നാൽ ഏതു വേദിയിലാവും ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുക എന്ന കാര്യം വ്യക്തമായിട്ടില്ല.
ഇംഗ്ലണ്ട് പരമ്പരയിലെ ഒരു ടെസ്റ്റ് മത്സരം ഡേ നൈറ്റ് ആവുമെന്നും ഗാംഗുലി അറിയിക്കുന്നു. ഇനി മുതൽ പരമ്പരയിലെ ഒരു മത്സരമെങ്കിലും ഡേ നൈറ്റ് മത്സരമാക്കാൻ ശ്രമിക്കുമെന്നും ഗാംഗുലി അറിയിച്ചു. നേരത്തെ ഓസ്ട്രേലിയയിൽ എവിടെയും ഡേ നൈറ്റ് ടെസ്റ്റ് കളിയ്ക്കാൻ ഇന്ത്യ തയ്യാറാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ വർഷം നവംബറിൽ കൽക്കത്തയിൽ വെച്ച് ഇന്ത്യ ആദ്യമായാണ് ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് കളിച്ചത്. ബംഗ്ലാദേശിനെതിരെയായിരുന്നു അനത്തെ മത്സരം. മത്സരത്തിൽ ഇന്ത്യ ഏകപക്ഷീയമായി ജയിക്കുകയും ചെയ്തിരുന്നു.
ഓസ്ട്രേലിയയിൽ ഇന്ത്യ നാല് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുക.