Foot Ball Top News

പ്രീമിയർ ലീഗ് : ന്യൂകാസിലിനെ തകർത്ത് ആർസെനൽ

February 17, 2020

author:

പ്രീമിയർ ലീഗ് : ന്യൂകാസിലിനെ തകർത്ത് ആർസെനൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ 26ആം റൗണ്ട് മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത 4 ഗോളുകൾക്കു തകർത്ത് ആർസെനാൽ വിജയവഴിയിൽ തിരിച്ചെത്തി. 2മാസമായി ചുമതലയേറ്റ പുതിയ കോച്ച് ആർട്ടെറ്റയുടെ കീഴിലെ കഠിന പരിശ്രമത്തിനു ഫലം കണ്ടു തുടങ്ങിയെന്നു തെളിയിക്കുന്നതായിരുന്നു ഇന്നത്തെ ഏകപക്ഷീയമായ മത്സരം. ഗോൾരഹിത ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിൽ ആഞ്ഞടിച്ച ആർസെനലിനു വേണ്ടി സൂപ്പർ താരങ്ങളായ ആബമേയാങ്ങ്, പെപെ, ഓസിൽ, ലാകാസെറ്റ് എന്നിവർ ഓരോ ഗോൾ നേടി.

എമിരേറ്റ്സിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ആർസെനാൽ ആക്രമിച്ചു കളിച്ചുവെങ്കിലും ആദ്യ പകുതിയിൽ ഗോൾ അകന്നു നിന്നു. രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ പെപ്പെയുടെ ക്രോസ്സ് ഹെഡ് ചെയ്തു വലയിലെത്തിച്ചു അബാമേയാങ് ആര്സെനലിന്റെ ആദ്യ ഗോൾ നേടി. 3മിനുറ്റിലിനുള്ളിൽ ആർസെനാൽ ലീഡുയർത്തി. ന്യൂകാസിൽ താരങ്ങളെ വിദഗ്ദമായി മറികടന്നു സാക നൽകിയ പാസ്സ് പെപെ അനായാസം ഗോളാക്കി. 90ആം മിനുട്ടിൽ ഓസിലിലൂടെ ആർസെനാൽ മൂന്നാം ഗോൾ നേടി. ഇഞ്ചുറി ടൈമിൽ പകരക്കാരനായിറങ്ങിയ ലാകസെറ്റിലൂടെ ആർസെനാൽ പട്ടിക പൂർത്തിയാക്കി

Leave a comment