Hockey Top News

ലോക ഹോക്കിയിൽ മികച്ച കളിക്കാരനായി ‘മന്‍പ്രീത് സിംങ്’

February 14, 2020

author:

ലോക ഹോക്കിയിൽ മികച്ച കളിക്കാരനായി ‘മന്‍പ്രീത് സിംങ്’

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ് സ്വന്തമാക്കി. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന വോട്ടിംങിലൂടെയായിരുന്നു മികച്ച താരത്തെ കണ്ടെത്തിയത്

വിവിധ ഹോക്കി അസോസിയേഷനുകള്‍ മാധ്യമപ്രവര്‍ത്തകര്‍, ആരാധകര്‍, കളിക്കാര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവരുടെ വോട്ടെടുപ്പിനൊടുവിലാണ് മികച്ച താരത്തെ തെരഞ്ഞെടുക്കുന്നത്. മന്‍പ്രീത് സിംഗിന് 35.2 ശതമാം വോട്ടു ലഭിച്ചു രണ്ടാമതെത്തിയ ബെല്‍ജിയത്തിന്റെ ആര്‍തര്‍ വാന്‍ ഡോറന് 19.7 ശതമാനവും മൂന്നാം സ്ഥാനക്കാരന്‍ അര്‍ജന്റീനയുടെ ലൂക്കാസ് വിലക്ക് 16.5 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.

Leave a comment