Cricket Cricket-International Top News

പുതിയ ഒരു റെക്കോർഡുമായി ഡെയ്ല്‍ സ്റ്റെയ്ൻ

February 14, 2020

author:

പുതിയ ഒരു റെക്കോർഡുമായി ഡെയ്ല്‍ സ്റ്റെയ്ൻ

ഇന്നലെ ഇംഗ്ളണ്ടിനെതിരെ നടന്ന ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്ക തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ഇപ്പോൾ പുതിയ ഒരു റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകായണ് ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ല്‍ സ്റ്റെയ്ൻ. ടി20 ക്രിക്കിക്കെറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ദക്ഷിണാഫ്രിക്കൻ ബൗളർ എന്ന റെക്കോഡ് ആണ് സ്റ്റെയ്ൻ സ്വന്തമാക്കിയിരിക്കുന്നത്.

ജോസ് ബട്ട്ലറുടെ വിക്കറ്റ് വീഴ്ത്തിയാണ് താരം ഈ നേട്ടം സ്വാന്തമാക്കിയത്. അന്താരാഷ്ട്ര ടി20യില്‍ ഇതുവരെ 45 മത്സരത്തില്‍ നിന്നും 62 വിക്കറ്റുകള്‍ സ്റ്റെയിൻ നേടിയിട്ടുണ്ട്. 61 വിക്കറ്റുകള്‍ നേടിയ സ്പിന്നര്‍ ഇമ്രാന്‍ താഹിറിനെയാണ് സ്റ്റെയ്ൻ പിന്നിലാക്കിയത്.

Leave a comment