Cricket Cricket-International Top News

ടി20യിൽ ദക്ഷിണാഫ്രിക്കക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരമായി ഡെയ്ൽ സ്റ്റെയിൻ

February 14, 2020

author:

ടി20യിൽ ദക്ഷിണാഫ്രിക്കക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരമായി ഡെയ്ൽ സ്റ്റെയിൻ

ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളറായ ഡെയ്ൽ സ്റ്റെയ്ൻ ടി20 ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരമായി. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യിലാണ് ഇമ്രാൻ താഹിറിന്റെ റെക്കോർഡ് സ്റ്റെയ്ൻ മറികടന്നത്. 61 വിക്കറ്റാണ് ഇമ്രാൻ താഹിർ ദക്ഷിണാഫ്രിക്കവേണ്ടി ടി20യിൽ നേടിയത്.


ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 മത്സരത്തിൽ ഇംഗ്ലണ്ട് ഓപ്പണർ ജോസ് ബട്ലറുടെ വിക്കറ്റ് വീഴ്ത്തിയാണ് സ്റ്റെയ്ൻ ഈ നേട്ടം സ്വന്തമാക്കിയത്. സ്‌റ്റെയ്‌നിന്റെ ദക്ഷിണാഫ്രിക്കക്കു വേണ്ടിയുള്ള 45മത്തെ മത്സരമായിരുന്നു ഇത്. സ്റ്റെയ്നിന്റെ 62മത്തെ വിക്കറ്റായിരുന്നു ബട്ലറുടേത്. ടെസ്റ്റിലും ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമാണ് ഡെയ്ൽ സ്റ്റെയ്ൻ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്ക 1 വിക്കറ്റ് ജയം സ്വന്തമാക്കുകയായിരുന്നു.

Leave a comment