ഇന്ത്യൻ വനിത ഹോക്കി ടീമിൻറെ ചൈനീസ് പര്യടനം റദ്ധാക്കി
ഇന്ത്യയുടെ ഒളിമ്ബിക്സ് ഒരുക്കങ്ങളുടെ ഭാഗമായി ചൈനയിൽ നടത്താനിരുന്ന വനിത ഹോക്കി മത്സരങ്ങൾ റദ്ധാക്കി. കൊറോണ വൈറസ് ഭീഷണി ഉള്ളതിനാൽ ആണ് പര്യടനം റദ്ധാക്കിയത്. ടോക്യോ ഒളിമ്ബിക്സിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഈ പര്യടനം ഒരുക്കിയത്. ഭുനേശ്വരിൽ നടന്ന മൽസരത്തിൽ അമേരിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ ടോക്യോ ഒളിമ്ബിക്സിന് യോഗ്യത നേടിയത്.
ഇത് മൂന്നാം തവണയാണ് ഇന്ത്യൻ വനിത ടീം ടോക്യോ ഒളിമ്ബിക്സിന് യോഗ്യത നേടിയത്. എന്നാൽ ഇതിന് മുന്നോടിയായുള്ള മുന്നൊരുക്ക മത്സരങ്ങൾക്കാണ് ഇപ്പോൾ ചുവന്ന കാർഡ് വീണിരിക്കുന്നത്. അടുത്ത മാസം 14 മുതല്‍ 25 വരെയായിരുന്നു മൽസരങ്ങൾ നടക്കേണ്ടിയിരുന്നത്.






































