ദേശീയ സീനിയര്‍ വനിതാ ഹോക്കി : എ ഡിവിഷൻ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും
കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷൻ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും.ഇന്ന് നാല് ക്വാർട്ടർ ഫൈനൽ മൽസരങ്ങൾ ആണ് നടക്കുന്നത്. ആദ്യ മത്സരത്തിൽ അതോറിറ്റി ഓഫ് ഇന്ത്യ മധ്യപ്രദേശ് സായി(സ്പോര്‍ട്സിനെ നേരിടും. രണ്ടാം മൽസരത്തിൽ മധ്യപ്രദേശ് ഹോക്കി അക്കാദമി പഞ്ചാബിനെ നേരിടും. മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാന ഹോക്കി ഒഡീഷയുമായി ഏറ്റുമുട്ടും. നാലാം മത്സരത്തിൽ ജാർഖണ്ഡ് മഹാരാഷ്ട്രയ്ക്ക് ഹോക്കിയെ നേരിടും.
രാവിലെ 8:30ന് ആണ് ആദ്യ മൽസരം നടക്കുന്നത്.ഫെബ്രുവരി എട്ടിനാണ് എ ഡിവിഷൻ സെമി ഫൈനൽ മത്സരങ്ങൾ നടക്കുന്നത്. ടൂര്‍ണമെന്റിലെ ടോപ് സ്കോററായ കരിഷ്മയാദവാണ് മധ്യപ്രദേശിൻറെ ശക്തി. ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരമാണ് കരീഷ്മ. പ്രിയങ്കാ ചന്ദ്രാവത് ആണ് മാധ്യപ്രദേശിന്റെ നായകൻ.






































