Cricket Top News Uncategorised

ഇന്ത്യ ന്യൂസിലൻഡ് ആദ്യ ഏകദിനം ഇന്ന്

February 5, 2020

author:

ഇന്ത്യ ന്യൂസിലൻഡ് ആദ്യ ഏകദിനം ഇന്ന്

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 7:30ന് മൽസരം ആരംഭിക്കും. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യയെ നേരിടുമ്പോൾ ന്യൂസിലൻഡ് ടി 20 പരമ്പരയിൽ 0-5 ന് തോറ്റതിൻറെ ക്ഷീണം മാറ്റാൻ ആകും ശ്രമിക്കുക. എന്നാൽ നായകൻ വില്യംസൺ ഇല്ലാത്തത് അവർക്ക് വലിയ തിരിച്ചടിയാണ്. ഇന്ത്യൻ നിരയിൽ രോഹിത് ശർമ്മയും പരിക്ക് മൂലം പുറത്തായി.ഫെബ്രുവരി 11 ന് നടക്കുന്ന അവസാന മത്സരത്തിനായി വില്യംസൺ മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചിരിക്കെ ടോം ലതാം ഇപ്പോൾ ന്യൂസിലൻഡിനെ നയിക്കും.മാര്‍ക്ക് ചാപ്മാന്‍ ആണ് വില്യംസണിന് പകരം ടീമിൽ എത്തിയത്. ഇന്ത്യ എയ്‌ക്കെതിരായ മത്സരത്തില്‍ ചാപ്മാന്‍ രണ്ട് ശതകങ്ങൾ നേടിയിരുന്നു.

 

വിരൽ ഒടിഞ്ഞ ട്രെന്റ് ബോൾട്ട് ഇല്ലാത്ത ന്യൂസിലൻഡ് ഇന്ന് ഇറങ്ങുന്നത്. ലോക്കി ഫെർഗൂസണും ടീമിൽ ഇല്ല. മൂന്ന് വലിയ തരന്ഗല് ഇല്ലാതെയാണ് ഇന്ന് ന്യൂസിലൻഡ് ഇറങ്ങുന്നത്. ശർമയ്ക്ക് പരിക്കേറ്റതിനാൽ പ്രിത്വി ഷാ ടീമിൽ ഇടം നേടി.

Leave a comment