ദേശീയ സീനിയർ വനിതാ ഹോക്കിയിൽ ക്വാർട്ടർ കാണാതെ കേരള ടീം
ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി കേരള ടീം. തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയാണ് കേരളം പുറത്തു പോവുന്നത്.
ഒന്നിനെതിരെ മൂന്ന് ഗോളുകളുമായി ഹിമാചൽ പ്രദേശാണ് കേരളത്തെ തുരത്തിയത്. പെനാല്‍ട്ടി കോര്‍ണറുകളാണ് ഹിമാചലിനെ മൂന്ന് ഗോളുകളിലേക്കും നയിച്ചത്.
മൂന്നാം മിനിറ്റില്‍ അനിത, ഇരുപത്തിനാലാം മിനുട്ടില്‍ റിതു, മുപ്പത്തിയാറാം മിനുട്ടില്‍ നിധി, എന്നിവരാണ് ഹിമാചലിനായി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്.
ഇരുപത്തിയഞ്ചാം മിനുട്ടില്‍ സരിഗയാണ് കേരളത്തിനായി ആശ്വാസഗോൾ നേടിയത്. രണ്ട് മത്സരങ്ങളിൽ നിന്നും രണ്ട് തോല്‍വിയുമായി പൂള്‍ എയില്‍ അവസാന സ്ഥാനത്താണ് കേരളം. പൂള്‍ എയിലെ അവസാന മത്സരത്തില്‍ നാളെ രാവിലെ 7.30ന് കേരളം മധ്യപ്രദേശിനെ നേരിടും.






































