സ്വന്തമാക്കുന്ന ഓരോ റണ്ണിനു തന്റേതായ അഴക് ശ്രിഷ്ട്ടിക്കുന്നവൻ
അയാൾ ഇങ്ങനെ ക്രീസിൽ നിറഞ്ഞു നിൽകുമ്പോൾ എന്തോ എന്തെന്നില്ലാത്തൊരു സന്തോഷമാണ് മനസ്സിൽ,ബാറ്റിങ്ങിലെ സുന്ദര നിമിഷങ്ങൾ മനസ്സിൽ ഒപ്പി വെക്കുവാനുള്ള ഒരു വെമ്പലാണ് ആ നിമിഷങ്ങൾ നൽകാറുള്ളത്
അയാൾ കളിക്കുന്ന ഓരോ ഷോട്ടുകളിലും ഒരു കലാകാരന്റെ കലാവിരുതെന്നപോൽ, അയാളുടെ കഴിവുകളുടെ വ്യക്തിമുദ്ര പതിഞ്ഞിരിക്കാറുണ്ട്, ചിന്നസ്വാമിയിൽ കമ്മിൻസിനെ സ്ക്വയർ ലെഗ്ഗിന് മുകളിലൂടെ ഒരു ഫ്ലിക്കിലൂടെ അയാൾ സ്വന്തമാക്കിയ ആ ആറു റണ്ണിന്റെ ഭംഗി നൽകിയ പോൽ മറ്റൊരു സുന്ദര നിമിഷം എന്റെ ക്രിക്കറ്റ് ആസ്വാദന നാളുകളിൽ ഈ നിമിഷം വരെ ഉണ്ടായിട്ടുമില്ല, ബാറ്റിംങ്ങിനെ ഒരു കലയായി കാണുന്നവർക്കിടയിലെ കലാകാരനാണയാൾ, ബാറ്റുകൊണ്ട് ആരാധകരുടെ ഹൃദയത്തിൽ ചിത്രം വരയ്ക്കുന്ന കലാകാരൻ.

തന്റെ സ്വതസിദ്ധമായ കഴിവുകൾ അയാൾ പുറത്തെടുക്കുന്ന ദിനങ്ങളിൽ ചിന്തിച്ചു പോവാറുണ്ട് ഇയാളെക്കാൾ ആ ഗ്രൗണ്ടുകളിൽ അഴകാർന്ന ഷോട്ടുകൾ നിർമിച്ചവർ വേറെ ഉണ്ടോ എന്ന്,റൺസുകൾ സ്വന്തമാക്കിയവർ ഒരുപാടുണ്ടായേക്കാം പക്ഷെ സ്വന്തമാക്കിയ ഓരോ റണ്ണിനും പ്രേത്യേക അഴക് സൃഷ്ടിച്ചവർ വളരെ കുറവ് തന്നെയാണ്, ഓരോ ഷോട്ടിലും അയാളുടേതായ ഒരു ഈസിനെസ് കാണാം, അതെ ഒരു ആർടിസ്ട്രി,…
ലോകം കണ്ട എക്കാലത്തെയും മികച്ച ഏകദിന ബാറ്സ്മാന്മാരുടെ ആ ചെറിയ ലിസ്റ്റിലേക്കുള്ള യാത്രയിലാണയാൾ,ആ യാത്ര ഓരോ ഇന്ത്യൻ ആരാധകനും ആസ്വദിക്കുകയാണ്,സ്റ്റാർക്ക






































