Foot Ball Top News

വീണ്ടും വിജയം കൈവിട്ട് ആർസെനൽ

January 18, 2020

author:

വീണ്ടും വിജയം കൈവിട്ട് ആർസെനൽ

അവസാന നിമിഷങ്ങളിൽ ഗോൾ വഴങ്ങുന്ന പതിവ് തുടർന്നപ്പോൾ സീസണിലെ 11ആം സമനില വഴങ്ങി ആർസെനൽ. എമിരേറ്റ്സിൽ നടന്ന മത്സരത്തിൽ ഷെഫീൽഡ് യൂണൈറ്റഡാണ്‌ ആർസെനലിനെ സമനിലയിൽ തളച്ചത്. സ്‌കോർ 1-1

സസ്‌പെൻഷൻ മൂലം സൂപ്പർ താരം അബാമേയങ്ങ് ഇല്ലാതെ ഇറങ്ങിയ ആർസെനാൽ മികച്ച പ്രകടനമാണ് ആദ്യ പകുതിയിൽ കാഴ്ച വെച്ചത്. ഒരു പിടി മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യ ഗോൾ നേടാൻ ഗണ്ണേഴ്സിന് 45ആം മിനിറ്റ് വരെ കാക്കേണ്ടി വന്നു. ഇടവേളയ്ക്കു പിരിയും മുൻപ് സാകയുടെ ക്രോസ്സ് ഡിഫ്‌ലക്‌ട് ചെയ്തു ഗോൾ വിലക്കു മുന്നിൽ നിന്ന മാർട്ടിനെല്ലിയുടെ മുന്നിൽ, അനായാസം വലയിലാക്കി ആര്സെനലിന്റെ ലീഡ് നേടി.

രണ്ടാം പകുതിയിലും ആർസെനലിനു
തന്നെയായിരുന്നു ആധിപത്യം. എന്നാൽ ഫിനിഷിങ്ങിലെ പോരായ്മ മൂലം, ലീഡ് ഉയർത്തി എതിരാളികളെ മത്സരത്തിൽ നിന്നു തന്നെ അകറ്റുന്നതിൽ വരുത്തിയ പിഴവിന് ആർസെനൽ കനത്ത വില നൽകേണ്ടി വന്നു. 83ആം മിനുട്ടിൽ മികച്ചൊരു വോളിയിലൂടെ ജോൺ ഫ്ലെക് ആർസെനാൽ ഗോളി ലെനോയെ കീഴ്പെടുത്തി ഷെഫീൽഡിന്റെ ഗോളും അപ്രതീക്ഷിത സമനിലയും നേടിക്കൊടുത്തു.

Leave a comment