പ്രീമിയർ ലീഗ് : ആർസെനാൽ ഇന്ന് ഷെഫീൽഡിനെതിരെ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആർസെനാൽ ഇന്ന് ഷെഫീൽഡ് യുണൈറ്റഡിനെ നേരിടും. ആര്സെനലിന്റെ തട്ടകമായ എമിരേറ്റ്സ് സ്റ്റേഡിയത്തിൽ രാത്രി 8.30നാണു മത്സരം. നിലവിൽ ആർസെനൽ 10ആം സ്ഥാനത്തും ഷെഫീൽഡ് 6ആം സ്ഥാനത്തുമാണ്. പുതുതായി ചുമതലയേറ്റ മിക്കേൽ
ആർട്ടെറ്റയുടെ കീഴിൽ തിരിച്ചുവരവിന്റെ ചില ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയ ആർസെനലിനു സീസണിൽ തുടക്കത്തിൽ ബ്രോമേൽ ലൈനിൽ വച്ചു ഷെഫീൽഡിനോടേറ്റ തോൽവിക്ക് പകരം ചോദിക്കാനാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ടീം ന്യൂസ് : ക്രിസ്റ്റൽ പലസുമായുള്ള മത്സരത്തിൽ റെഡ് കാർഡ് കണ്ട അബാമേയങ്ങ് സസ്‌പെൻഷൻ മൂലം പുറത്തിരിക്കേണ്ടി വരുന്നത് ആർസെനലിനു തിരിച്ചടിയാണ്. അതിനാൽ ലാകാസെറ്റ് ഓസിൽ പെപെ മാർട്ടിനെല്ലി അണിനിരക്കുന്ന മുൻനിര ഇന്ന് അവസരത്തിനൊത്തുയർന്നേ മതിയാകൂ. ടൊറേറ പരിക്ക് മൂലം കളിച്ചേക്കില്ല, പകരം ഗെണ്ടുസീ അല്ലെങ്കിൽ സെബാലോസ് പകരക്കാരാകും. പ്രതിരോധത്തിൽ പരിക്കേറ്റ കോലാസിനാക്കിന് പകരം ബുക്കയോ സാക വീണ്ടും ലെഫ്റ്റ് ബാക് പൊസിഷനിൽ വരുമ്പോൾ, സോക്രട്ടീസ്, ലൂയിസ് മേയ്റ്റ്ലാൻഡ് നെയ്ൽസ് എന്നിവർ സ്ഥാനം നിലനിർത്തിയേക്കും.






































