ഒരു ഇതിഹാസം കൂടി പിറവി എടുത്തിരിക്കുന്നു
ഇന്നലെ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ ആറ് ഗോളുകൾക്ക് ആസ്റ്റൺ വില്ലയെ തോൽപിച്ചപ്പോൾ പ്രീമിയർ ലീഗിൽ രണ്ടു റെക്കോർഡുകളാണ് കുൻ അഗ്വേറൊ തന്റെ സ്വന്തം പേരിൽ ചേർത്തത്. ഏറ്റവും കൂടുതൽ ഹാറ്റ്ട്രിക്കുകൾ നേടിയ താരം (12 എണ്ണം), ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ വിദേശ താരം എന്നീ റെക്കോർഡുകളാണ് താരം ഭേദിച്ചത്. വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
ഹാറ്റ് ട്രിക്കിന്റെ കാര്യത്തിൽ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ അലൻ ഷിയററെ ആണ് ഈ അര്ജന്റീനക്കാരൻ മറികടന്നത്. 175 ഗോളുകൾ സ്വന്തമായുള്ള തിയറി ഒൻറി ആയിരുന്നു ഇത് വരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ വിദേശ താരം. എന്നാൽ ഇന്നലയോടെ അത് പഴം കഥ ആയി. 177 ഗോളുകൾ നേടി അഗ്വേറൊ ആ റെക്കോർഡും മറികടന്നിരിക്കുന്നു. മാത്രമല്ല പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരിൽ ഫ്രാങ്ക് ലംപാടിന് ഒപ്പം എത്താനും താരത്തിന് സാധിച്ചിരിക്കുന്നു. ലാംപാട് തന്റെ കരിയറിൽ 177 ഗോളുകളാണ് നേടിയിരിക്കുന്നത്. ഒരു ഗോൾ കൂടി അഗ്വേറൊ നേടുകയാണെങ്കിൽ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മൂന്നാമത്തെ താരമായി അഗ്വേറൊ മാറുകയും ചെയ്യും. പിന്നെ മൂന്ന് താരങ്ങൾ മാത്രമാകും അദ്ദേഹത്തിന്റെ മുമ്പിൽ.
അലൻ ഷിയറർ – 260
വെയ്ൻ റൂണി – 208
ആൻഡി കോൾ – 187






































