മാർകോ മാരിനെ ഓർമ്മയുണ്ടോ?
എന്തൊരു ഹൈപ്പായിരുന്നു ആ മനുഷ്യന്,ജർമൻ മെസി എന്നായിരുന്നു വിശേഷണം..ചുമ്മാ തള്ളി മറിക്കൽ ഒന്നുമായിരുന്നില്ല അത്. അയാളുടെ കാലുകളിൽ അതിനെ സാധൂകരിക്കുന്ന കളിയും ഉണ്ടായിരുന്നു..അസിസ്റ്റുകളുടെ പെരുമഴ തീർത്തുകൊണ്ടിരുന്നു മാരിൻ,ഇടതുവിങ്ങിലൂടെയുള്ള അസാമാന്യ കുതിപ്പുകൾ..സ്പീഡ്,ആക്സിലറേഷൻ,ഡ്രിബ്ലിങ്,ടെക്നിക്,ഒന്നാന്തരം പ്ളേ മേക്കറും ചാൻസുകൾ ക്രിയേറ്റ് ചെയ്യാനുള്ള കഴിവും.
കരിയറിൽ വഴിത്തിരിവാകുമെന്ന് കരുതിയ ചെൽസി മൂവ് ദുരന്തമായിപ്പോയി.പരുക്കും കിട്ടിയ ചുരുക്കം അവസരങ്ങൾ മുതലാക്കാനാവാത്തതും മൂലം മങ്ങിപ്പോയ അയാളുടെ മികവും കുറഞ്ഞു കുറഞ്ഞു വരികയായിരുന്നു.തുടർച്ചയായ കൂടുമാറ്റങ്ങൾക്കൊടുവിൽ ബോയ്ഹുഡ് ക്ലബ്ബായ റെഡ്സ്റ്റാർ ബെൽഗ്രെഡിൽ എത്തി.ഒടുവിലിതാ 30 മത്തേ വയസിൽ സൗദി ക്ലബ്ബായ അൽ അഹിലിന് വേണ്ടി കുപ്പായമണിയാൻ ഏഷ്യൻ ക്ലബ്ബിലേക്ക്






































