Foot Ball Top News Uncategorised

ഐലീഗ്: ഗോകുലം ഇന്ന് ഐസ്വാളിനെ നേരിടും

January 4, 2020

author:

ഐലീഗ്: ഗോകുലം ഇന്ന് ഐസ്വാളിനെ നേരിടും

ഐലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഗോകുലം എഫ് സി കേരള ഐസ്വാളിനെ നേരിടും. 2020ലെ ആദ്യ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഡിസംബർ 28ന്  ശേഷം ഇന്നാണ് മൽസരങ്ങൾ വീണ്ടും ആരംഭിക്കുന്നത്. ഗോകുലത്തിന്റെനാളം മത്സരമാണ് ഇന്ന് നടക്കുന്നത്. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും, ഒരു പരാജയവുമായി അഞ്ചാം സ്ഥാനത്താണ് ഗോകുലം. ഇന്ന് ജയിക്കാനായാൽ അവർക്ക് ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കും.ഗോകുലം ഡിഫൻഡർ
ആൻഡ്രെ എറ്റിയെൻ ടീമിൽ തിരിച്ചെത്തിയത് വലിയ ആത്മവിശ്വാസം ആണ് ഗോകുലത്തിന് നൽകുക.

അഞ്ച് മത്സരങ്ങൾ കളിച്ച ഐസ്വാൾ ഒരു കളി മാത്രമാണ് ജയിച്ചത്. മൂൺ കളികൾ അവർ സമനില നേടിയപ്പോൾ ഒരു കളിയിൽ അവർ തൊട്ടു. ആറ് പോയിന്റുമായി അവർ അരാം സ്ഥാനത്താണ്. വില്യം ലാൽനുൻ‌ഫെല, റോച്ചർ‌സെല തുടങ്ങിയ താരങ്ങൾ അറ്റാക്കിങ്ങിൽ മികച്ച പ്രകടനം നടത്താനായാൽ ഐസ്വാളിന് അനായാസം ജയിക്കാനാകും. മൽസരം വൈകിട്ട്  7.15 മുതല്‍ കോഴിക്കോട്‌ ആണ് നടക്കുന്നത്.

Leave a comment