ഇന്ത്യന്‍ വനിതാ ലീഗിന്റെ നാലാം സീസൺ ബാംഗ്ളൂരിൽ
ജനുവരി 24ന് ആരംഭിക്കുനന് ഇന്ത്യന്‍ വനിതാ ലീഗിന് ഇത്തവണത്തെ ബാംഗ്ളൂർ വേദിയാകും. 12 ടീമുകളാണ് ഇത്തവണ ലീഗില്‍ കിരീടത്തിനായി ഏറ്റുമുട്ടുന്നത്. ആറ് ടീമുകൾ ഒള്ള രണ്ട് ഗ്രുപ്പായി തിരിഞ്ഞാകും മത്സരം നടക്കുക.ഓരോ ഗ്രൂപ്പിൽ നിന്നുമുള്ള മികച്ച രണ്ട് ക്ലബ്ബുകൾ നോക്കൗട്ട് റൗണ്ടുകൾക്ക് യോഗ്യത നേടും. ഗ്രുപ്പുകളുടെ തീരുമാനം ആയിട്ടില്ല. ബെംഗളൂരു ഫുട്ബോള്‍ സ്റ്റേഡിയമൽസരങ്ങൾ നടക്കുകയെന്ന് മാത്രമാണ് അധികൃതർ അറിയിച്ചത്.
ക്ലബുകൾക്ക് ഇത്തവണ രണ്ട് വിദേശ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താം. അതിൽ ഒരാളെ പ്ലേയിങ് ഇലവനിൽ കലിപ്പിക്കുരുകയും ചെയ്യാം. കേരളത്തിൽ നിന്ന് ഗോകുലം കേരള എഫ് സി ടീം ആണ് ലീഗിൽ മത്സരിക്കുക . കഴിഞ്ഞ മൂന്ന് തവണയും കേരളത്തെ പ്രധിനീകരിച്ച് ഗോകുലം ആണ് ലീഗിൽ കളിച്ചത്. തമിഴ്നാട് ക്ലബായ സേതു എഫ് സി ആയിരുന്നുകഴിഞ്ഞ തവണ കിരീടം നേടിയത്.മൽസര ക്രമം ഉടൻ പുറത്തുവിടും.






































