Foot Ball Top News

ഉറുഗ്വേ ഫുട്‌ബോൾ താരം ഡീഗോ ഫോർലാൻ വിരമിച്ചു

January 1, 2020

author:

ഉറുഗ്വേ ഫുട്‌ബോൾ താരം ഡീഗോ ഫോർലാൻ വിരമിച്ചു

ഉറുഗ്വേ താരം ഡീഗോ ഫോർലാൻ ഫുട്ബോളിൽ നിന്ന് വിരമിച്ചു. രണ്ടു പിച്ചി ട്രോഫിയും, രണ്ടു യൂറോപ്യൻ ഗോൾഡൻ ഷൂ രണ്ടും നേടിയിട്ടുള്ള ഇദ്ദേഹം 2010 ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്. ഉറുഗ്വായ് ക്കു വേണ്ടി 100 കളികളിൽ ബൂട്ട് കെട്ടിയ ആദ്യ കളിക്കാരനായ ഫോർലാൻ എക്കാലത്തെയും മികച്ച ഉറുഗ്വായൻ കളിക്കാരിൽ ഒരാളായിട്ടാണ് കണക്കാക്കപ്പെടുന്നത്. വിടവാങ്ങൽ മത്സരത്തിൽ കളിച്ചാണ് താരം ഫുട്‌ബോളിൽ നിന്ന് വിരമിച്ചത്.

ജൻമനാടായ മോണ്ടിവീഡിയോയിൽ ആയിരുന്നു അവസാന മൽസരം.21 വർഷം നീണ്ട ഫുട്ബോൾ കരിയറിനാണ് ഇതോടെ അവസാനമായത്. ലൂയിസ് സുവാരസ്, യുവാൻ സെബാസ്റ്റ്യൻ വെറോൺ തുടങ്ങിയവർ അവസാന മത്സരത്തിൽ പങ്കെടുത്തു. ഇന്റർ മിലാൻ,മാഞ്ചസ്റ്റർ യുണൈറ്റഡ്, അത്‍ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ് സി താരമായിരുന്നു ഡീഗോ. ലൂയിസ് സുവാരസ് അദ്ദേഹത്തെ മറികടക്കുന്നതുവരെ ഉറുഗ്വേയുടെ എക്കാലത്തെയും മികച്ച ടോപ് സ്കോററായിരുന്നു ഫോർലിൻ.

Leave a comment