Foot Ball Top News

പ്രീമിയര്‍ ലീഗ്: ആർസെനലിനെ വീഴ്ത്തി ചെൽസി

December 29, 2019

author:

പ്രീമിയര്‍ ലീഗ്: ആർസെനലിനെ വീഴ്ത്തി ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ലണ്ടൻ ടീമുകളുടെ പോരാട്ടത്തിൽ ചെൽസിക്ക് ത്രസിപ്പിക്കുന്ന വിജയം. എമിരേറ്റ്സിൽ നടന്ന മത്സരത്തിൽ ആദ്യപകുതിയിൽ ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം കളി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കവേ 4മിനിറ്റിൽ നേടിയ രണ്ടു ഗോളിലൂടെ ആര്സെണലിൽ നിന്നും ചെൽസി വിജയം പിടിച്ചെടുക്കുകയായിരുന്നു.

ആദ്യ പകുതിയിൽ ആര്സെനലിന്റെ അധിപത്യമായിരുന്നു കണ്ടത്. 13ആം മിനുട്ടിൽ അബാമേയാങ്ങിന്റെ മിന്നും ഹെഡർ ഗോളിലൂടെ ആർസെനാൽ മുന്നിലെത്തി. എന്നാൽ 20ആം മിനുട്ടിൽ ആർസെനാൽ ഡിഫൻഡർ ചേംബേഴ്‌സ് പരിക്കേറ്റു പുറത്ത് പോയി. ആദ്യ പകുതിയിൽ ലഭിച്ച ഒരു സുവർണാവസരം ലകാസെറ്റ് പാഴാക്കിയതോടെ ഫസ്റ്റ് ഹാഫ് 1-0ഇൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ ലാംപാർടിന്റെ ചെൽസി കൈയും മെയ്യും മറന്നു കളിച്ചെങ്കികിലും ആർസെനാൽ പ്രതിരോധം ഏറിയ സമയവും ഉറച്ചു നിന്നതോടെ ആർസെനൽ കാത്തിരുന്ന വിജയം നേടുമെന്ന പ്രതീതി ഉണർന്നു. എന്നാൽ 83ആം മിനുട്ടിൽ ആര്സെനലിന്റെ സീസണിലെ ഏറ്റവും വിശ്വസ്തനായ ഗോളി ലെനോയുടെ പിഴവ് മുതലെടുത്ത ജോർഗീനോ ചെൽസിയെ ഒപ്പമെത്തിച്ചു. 87ആം മിനുട്ടിൽ ഉജ്ജ്വലമായ ഒരു കൗണ്ടെറിനൊടുവിൽ ടാമി എബ്രഹാം ആര്സെനലിന്റെ ഹൃദയം തകർത്ത് ചെൽസിയുടെ രണ്ടാം ഗോളും വിജയവും നേടി.

Leave a comment