Foot Ball Top News

പ്രീമിയർ ലീഗിൽ ഇന്ന് ലണ്ടൻ ഡെർബി

December 29, 2019

author:

പ്രീമിയർ ലീഗിൽ ഇന്ന് ലണ്ടൻ ഡെർബി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ലണ്ടൻ ടീമുകളായ ആര്സെനാലും ചെൽസിയും ഏറ്റുമുട്ടുന്നു. നിലവിൽ പ്രീമിയർ ലീഗിൽ ചെൽസി നാലാമതും ആർസെനാൽ പന്ത്രണ്ടാമതുമാണ്. എന്നാൽ ആര്സെനാളിനോളം മോശം അവസ്ഥയിലല്ലെങ്കിലും കഴിഞ്ഞ ഒരു മാസമായി തുടരെ തോൽവികൾ ഏറ്റുവാങ്ങി ലാംപാർടിന്റെ യുവനിരയും സമ്മർദ്ദത്തിലാണ്. എമിരേറ്റ്സിൽ രാത്രി 7.30നു നടക്കുന്ന മത്സരം ഗണ്ണേഴ്സിന് പുതിയ കോച്ച് ആർട്ടെറ്റയുടെ കീഴിലെ ആദ്യ ഹോം മാച്ചാണ്. അതിനാൽ തന്നെ 2019യിലെ അവസാന മത്സരത്തിൽ ലണ്ടൻ വൈരികളായ ചെൽസിക്ക് മേൽ വിജയം നേടി, സീസണിൽ ഒരു തിരിച്ചുവരവിന് തുടക്കമിടാൻ ആകും ആര്സെനലിന്റെ ശ്രമം.

ടീം ന്യൂസ്‌ : പരിക്ക് മൂലം ഹോൾഡിങ്, സോക്രട്ടീസ്, ബെല്ലറിന് എന്നിവർ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകാനിടയില്ല. കഴിഞ്ഞ കളിയിൽ ശരാശരി പ്രകടനം നടത്തിയ നെൽസൺ, ലകാസെറ്റ് എന്നിവർക്ക് പകരം പെപെ, മാർട്ടിനെല്ലി എന്നിവർ വന്നേക്കും

Leave a comment