Cricket Top News Uncategorised

ദക്ഷിണാഫ്രിക്കൻ താരം എയ്ദന്‍ മാര്‍ക്രം ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്ന് പുറത്ത്

December 28, 2019

author:

ദക്ഷിണാഫ്രിക്കൻ താരം എയ്ദന്‍ മാര്‍ക്രം ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്ന് പുറത്ത്

ദക്ഷിണാഫ്രിക്കൻ ഓപ്പണർ എയ്ദന്‍ മാര്‍ക്രം ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്ന് പുറത്ത്. പരിക്ക് മൂലമാണ് തരാം പുറത്തായത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ളണ്ട് ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് പരമ്പരയിൽ ആണ് താരത്തിന് പരിക്കേറ്റത്. കൈവിരലിനാണ് പരിക്ക്. വിരലിന് പൊട്ടൽ ഉണ്ടെന്നും, ശസ്ത്രക്രിയ ആവശ്യമാണെന്ന് ദക്ഷിണ ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ഈ സാഹചര്യത്തിൽ താരത്തിന് ഏകദേശം എട്ട് ആഴ്ചയോളം വിശ്രമം വേണമെന്നും ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിലും താരത്തിന് വിരലിന് പരിക്കേറ്റിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ താരത്തിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിരുന്നില്ല. നിരവധി സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ കാണിച്ചതിന് ശേഷമാണ് ശസ്ത്രക്രിയ ആവശ്യമാണെന്ന് തീരുമാനത്തിൽ എത്തിയത്.

Leave a comment