Foot Ball Top News

ആർസെനാൽ -ബോൺമൌത്ത് മത്സരം സമനിലയിൽ

December 26, 2019

author:

ആർസെനാൽ -ബോൺമൌത്ത് മത്സരം സമനിലയിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതിയ മാനേജർ മിക്കേൽ ആർട്ടെറ്റയുടെ കീഴിൽ 19ആം റൗണ്ട് മത്സരത്തിനിറങ്ങിയ ആർസെനലിനു സമനില.എവേ മത്സരത്തിൽ ബോൺമൗത്തിനോടാണ് ആർസെനൽ സമനില വഴങ്ങിയത്. സ്കോർ 1-1. ബോൺമൗത്തിനു വേണ്ടി ഗോസ്‌ലിംഗും ആര്സെനലിന്റെ ഗോൾ അബാമേയങ്ങും നേടി.

ഡീൻ കോർട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യപകുതിയിൽ ആർട്ടെറ്റയുടെ കീഴിൽ അക്രമണാത്മക ഫുട്ബോൾ കാഴ്ച വെച്ച ആർസെനൽ മികച്ച ഒരുപിടി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും മുന്നേറ്റക്കാർ അത് പാഴാക്കിയപ്പോൾ ഗോൾ അകന്നു നിന്നു. സ്ഥിരം വിമർശനങ്ങൾക്ക് പാത്രമായ മെസ്യൂട് ഓസിൽ ആദ്യപകുതിയിൽ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാൽ 35ആം മിനുട്ടിൽ കളിയുടെ ഗതിക്കു വിപരീതമായി ബോൺമൗത്‌ ലീഡ് നേടി.ആര്സെനലിന്റെ പാസ്സ് പിടിച്ചെടുത്തു കുതിച്ച വിൽ‌സൺ -സ്റ്റാച്ചി എന്നിവരുടെ നീക്കത്തിനൊടുവിൽ ഗോസ്‌ലിംഗ് ഗോളി ലെനോയെ കീഴ്പെടുത്തി ഗോൾ നേടി.

രണ്ടാം പകുതിയിലും ആർസെനാൽ ആധിപത്യം നിലനിർത്തി. ഗോളിനായി ആർസെനാൽ നിരന്തരം ശ്രമിച്ചപ്പോൾ കൌണ്ടർ അറ്റാക്കുകളിലൂടെ ബോൺമൗത്തും ഇടയ്ക്കിടെ ഭീഷണിയുയർത്തി. 64ആം മിനുട്ടിൽ അബാമേയങ്ങിലൂടെ ആർസെനാൽ സമനില പിടിച്ചു. അവസാന അരമണിക്കൂറിൽ വിജയത്തിനായി ആർസെനൽ കിണഞ്ഞു ശ്രമിച്ചെങ്കിലും വിജയഗോൾ അകന്നു നിന്നു..

Leave a comment