Foot Ball Top News

പ്രീമിയർ ലീഗ് :ആർസെനാൽ – എവർട്ടൻ സമനില

December 21, 2019

author:

പ്രീമിയർ ലീഗ് :ആർസെനാൽ – എവർട്ടൻ സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആര്സെനാലും എവർട്ടനും തമ്മിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.എവർട്ടന്റെ ഹോം ഗ്രൗണ്ടായ ഗുഡിസൺപാർക്കിൽ നടന്ന മത്സരത്തിൽ, ഇരു ടീമുകളും തോൽവി ഒഴിവാക്കാനെന്ന പോൽ കളിച്ചപ്പോൾ മത്സരം ഏറെനേരവും വിരസമായിരുന്നു. രണ്ടാം പകുതിയിൽ മാത്രമാണ് കളി അല്പമെങ്കിലും നിലവാരം പുലർത്തിയത്. ആര്സെണൽ, എവർട്ടൻ ടീമുകളുടെ കെയർ ടേക്കർ മാനേജർമാരായ ല്യൂജിൻബെർഗിന്റെയും ഡങ്കൻ ഫെർഗുസന്റെയും കീഴിലെ അവസാന മത്സരമായിരുന്നു ഇന്ന്. ഇരു ടീമുകളുടെയും പുതിയ മാനേജർമാരായി കാർലോ അൻസെലോട്ടിയെയും, മിക്കേൽ ആർട്ടെറ്റയെയും പ്രഖ്യാപിച്ചതോടെയാണിത്.

പരിക്കും സീനിയർ താരങ്ങളുടെ മോശം പ്രകടനവും മുൻ നിർത്തി തന്റെ കീഴിലെ അവസാന മത്സരത്തിൽ താരതമ്യേന യുവനിരയെയാണ് കെയർ ടേക്കർ മാനേജരായ ല്യൂജിൻബെർഗ് ആർസെനലിനു വേണ്ടി അണിനിരത്തിയത്. ഓസിൽ, പെപെ , ലകാസെറ്റ്, സോക്രട്ടീസ്,ഗെണ്ടുസീ എന്നിവർക്കു പകരം സ്മിത്ത് റോവ്, നെൽസൺ, സാക, മാർട്ടിനെല്ലി ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. സമനിലയോടെ 18കളിയിൽ നിന്നു 23പോയിന്റുമായി ആർസെനൽ 9ആം സ്ഥാനത്താണ്.

Leave a comment