Foot Ball Top News

മിനാമിനോ ഇനി ലിവർപൂളിന് സ്വന്തം

December 19, 2019

മിനാമിനോ ഇനി ലിവർപൂളിന് സ്വന്തം

ജാപ്പനീസ് ഫോർവേഡ് ആയ ടാകുമ്മി മിനാമിനോ ലിവർപൂളിലേക്ക്. 7.25 മില്യൺ യൂറോ കൊടുത്ത് ഓസ്ട്രിയൻ ക്ലബ് ആയ റെഡ് ബുൾ സാൽസ്ബർഗിൽ നിന്നാണ് ഈ 24 വയസ്സ് മാത്രം പ്രായമുള്ള താരത്തെ ഇംഗ്ലീഷ് വമ്പന്മാർ സ്വന്തമാക്കിയത്. ജനുവരിയിൽ ട്രാൻസ്ഫർ ജാലകം തുറക്കുമ്പോൾ താരം ലിവർപൂൾ ടീമിനൊപ്പം ചേരും.

ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരേ അത്യുഗ്ര പ്രകടനമായിരുന്നു സാൽസ്ബർഗ് നടത്തിയത്. ആൻഫീൽഡിൽ മൂന്ന് ഗോളുകൾ അവർ അടിച്ചപ്പോൾ ഒരണ്ണം ഈ ജപ്പാൻകാരന്റേതായിരുന്നു. രണ്ടാം പാദത്തിലും മിനാമിനോ മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. ഈ പ്രകടനങ്ങൾ ആണ് യോർഗെൻ ക്ളോപ്പിന്റെ കണ്ണ് താരത്തിൽ ഉടക്കാൻ കാരണം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശ്രമങ്ങളെ പരാജപ്പെടുത്തിയാണ് ക്ളോപ്പ് താരത്തിന്റെ സേവനത്തെ ഉറപ്പ് വരുത്തിയത്.

തന്റെ സ്വപ്നം പൂവണിഞ്ഞിരിക്കുന്നു എന്നാണ് മിനാമിനോ ഈ നീക്കത്തെ പറ്റി പ്രതികരിച്ചത്. ക്ളോപ്പ് ആകട്ടെ ഇങ്ങനെ പ്രതികരിച്ചു – “മിനാമിനോ വളരെ വേഗതയുള്ള കൗശലക്കാരനായ കളിക്കാരനാണ്. ബോൾ കൈവശം ഉള്ളപ്പോഴും അല്ലാത്തപ്പോഴും അപകടകാരി തന്നെ. ഒരു ഉത്തമ ടീം പ്ലയെർ ആണ് അദ്ദേഹം. ഞാൻ തികച്ചും സന്തുഷ്ട്ടനാണ്.” ഏതായാലും ഫിർമിഞ്ഞോ, മാനേ,സലാഹ് ത്രയത്തിന്റെ ജോലിഭാരം കുറക്കുകയാവും മിനാമിനോയുടെ പ്രധാന ധൗത്യം.

Leave a comment