Foot Ball Top News

ലിവർപൂൾ ലോക ക്ലബ് ഫുട്ബോൾ ഫൈനലിലേക്ക്

December 19, 2019

ലിവർപൂൾ ലോക ക്ലബ് ഫുട്ബോൾ ഫൈനലിലേക്ക്

മെക്സിക്കൻ ക്ലബ് ആയ മോൺട്രരെയിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജപ്പെടുത്തി ലിവർപൂൾ ലോക ക്ലബ് ഫുട്ബോൾ ഫൈനലിൽ യോഗ്യത നേടി. മോൺട്രരെയിക്ക് വേണ്ടി ഫുനെസ് മോറി ഗോൾ നേടിയപ്പോൾ ലിവര്പൂളിനായി നാബി കീറ്റയും റോബർട്ടോ ഫിർമിഞ്ഞോയും ലക്‌ഷ്യം കണ്ടു. ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ആണ് ഫിർമിഞ്ഞോ ഇംഗ്ലീഷ് വമ്പന്മാരെ വിജയത്തിലേക്ക് എത്തിച്ചത്.

21 ന് ഖത്തറിൽ വെച്ച് നടക്കുന്ന ഫൈനലിൽ, ലിവർപൂൾ ബ്രസീലിയൻ ക്ലബ് ആയ ഫ്ലാമെൻഗോയെ നേരിടും. തങ്ങളുടെ ആദ്യ ക്ലബ് ഫുട്ബോൾ കിരീടമാണ് ലിവർപൂൾ ലക്‌ഷ്യം വെക്കുന്നത്. 1981 ഇതേ ടീമുകൾ ലോക ക്ലബ് ഫുട്ബോൾ ഫൈനലിൽ ഏറ്റു മുട്ടിയിരുന്നു. അന്ന് വിജയം ബ്രസീലിയൻ ക്ലബിന് ഒപ്പം നിന്നു.

Leave a comment