മെറി ഡെമിറൽ – 2020 ൽ നോക്കികാണേണ്ട ഡിഫൻഡർ
അധികമാരും കേൾക്കാൻ സാധ്യതയില്ലാത്ത നാമമാണ് മെറി ഡെമിറൽ. 18 മില്യൺ യൂറോ കൊടുത്ത് യുവന്റസ് ഈ വർഷം ഇറ്റലിയിൽ എത്തിച്ച ടർക്കിഷ് ഡിഫൻഡർ ആണ് അദ്ദേഹം. കില്ലായിനി, ബൊണൂച്ചി, ഡി ലീച്ഛ് എന്നിവർ അടങ്ങുന്ന താരനിബിഡമായ യുവന്റസ് ടീമിൽ താരം പക്ഷെ അധികം ശ്രദ്ധിക്കപ്പെട്ടില്ല. 30 മില്യൺ യൂറോ വരെ കൊടുത്ത് ലെസ്റ്റർ മാനേജർ ബ്രെൻഡൻ റോജർസ് അദ്ദേഹത്തെ വാങ്ങാൻ തയ്യാറാണ് എന്ന വാർത്തയാണ് താരത്തിലേക്ക് എന്റെ ശ്രദ്ധ ആകർഷിച്ചത്.
⚪️⚫️ Merih Demiral = one to watch in 2020?#UCL | @juventusfcen pic.twitter.com/tB79n1qKH3
— UEFA Champions League (@ChampionsLeague) December 17, 2019
അധികം ആരും ശ്രദ്ധിക്കാത്ത പ്രതിഭകളെ കണ്ടെത്തുന്നതിലും അവരെ വളർത്തി ലോകം അറിയുന്ന താരങ്ങളാക്കി മാറ്റുന്നതിലും റോജർസിനുള്ള കഴിവ് എടുത്ത് പറയേണ്ടല്ലോ. ഇന്നത്തെ ലിവർപൂളിൽ കളിക്കുന്ന ഫിർമിഞ്ഞോ, ലോവ്റെൻ, ലല്ലാന, ജോ ഗോമസ്, ഒറിഗി, ലെസ്റ്ററിന്റെ പ്രതിരോധത്തിന്റെ നേടും തുണയായി മാറിയ മറ്റൊരു ടർക്കിഷ് ഡിഫൻഡർ സോയങ്കു, ബയേണിന്റെ കുട്ടീഞ്ഞോ എന്നിവർ എല്ലാം അദ്ദേഹത്തിന്റെ കണ്ടുപിടത്തങ്ങൾ ആണ്. അതിൽ ഫിർമിഞ്ഞോ, കുട്ടീഞ്ഞോ, സോയങ്കു എന്നിവരെ എടുത്ത് പറയേണ്ടതുണ്ട്. ഈ സീസണിൽ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ ടീം ലെസ്റ്റർ ആയതിൽ സോയങ്കുവിന്റെ പങ്കു ചെറുതല്ല. കഴിഞ്ഞ സീസൺ വരെ അദ്ദേഹത്തെ ആരും അറിഞ്ഞിരുന്നില്ല എന്നുള്ളത് റോജർസിന്റെ കഴിവ് വിളിച്ചോതുന്നു.
മെറി ഡെമിറൽ ഒന്ന് മുങ്ങി തപ്പേണ്ട പവിഴം തന്നെ ആണ്. വളരെ അതികം ആക്രമണകാരിയായ ഡിഫൻഡർ ആണ് അദ്ദേഹം.ഒരു ഡിഫെൻഡർക്ക് വേണ്ട ഉയർന്ന പൊക്കം, ശാരീരിക ക്ഷമത, വേഗത എല്ലാം അദ്ദേഹത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. അറ്റാക്കിങ് പ്ലയേഴ്‌സിനെ പോലെ തന്നെ ഡ്രിബിൽ ചെയ്യാനുള്ള കഴിവ് താരത്തിന്റെ മറ്റൊരു പ്രിത്യേകത ആണ്. മാത്രമല്ല സെന്റർ ബാക് ആയും വിങ് ബാക് ആയും ടീമിന് ഉപയോഗം ചെയ്യും. എതിർ ടീമിന്റെ നീക്കം മുൻകൂട്ടി കാണാനുള്ള കഴിവ് കൊണ്ടും അനുഗ്രഹീതനാണ് മെറി ഡെമിറൽ. ഈ സീസണിൽ ഇന്ററിനെ യുവന്റസ് മലർത്തി അടിച്ചതിൽ താരത്തിന്റെ പങ്കു ചെറുതല്ല.
സോയങ്കുവിന്റെ കൂടെ മെറി ഡെമിറൽ കൂടി ചേർന്നാൽ ലെസ്റ്റർ ലോകത്തിലെ ഏറ്റവും മികച്ച പ്രധിരോധ നിരയെ ആകും അണിനിരത്തുക.






































