Foot Ball Stories Top News

പാപ്പു ഗോമെസ് – അർജന്റീന ഇനി എങ്കിലും ഇദ്ദേഹത്തിന് അർഹിച്ച പരിഗണന നൽകണം

December 15, 2019

author:

പാപ്പു ഗോമെസ് – അർജന്റീന ഇനി എങ്കിലും ഇദ്ദേഹത്തിന് അർഹിച്ച പരിഗണന നൽകണം

അർജന്റീന പാപ്പുവിന് വേണ്ടത്ര അവസരങ്ങൾ കൊടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് ചിന്തിക്കാറുണ്ട്.സിംഗപ്പൂരിനെതിരെയുള്ള കളിയിലെ മികച്ച പ്രകടനവും നൈജീരിയക്കെതിരെയുള്ള മോശം പ്രകടനവുമേ ഓർമയിലുള്ളൂ.പ്രായം 30 കടന്നിട്ടാണോ അതോ ഇരട്ടപൗരത്വം ഉള്ളതുകൊണ്ടാണോ എന്തോ ആൾക്ക് ദേശീയകുപ്പായം അകന്നുനിൽക്കുകയാണ്.

ഇറ്റാലിയൻ ലീഗ് കാണുന്നവർക്കറിയാം അയാളുടെ കളിമികവ്,അവസരങ്ങൾ ഉണ്ടാക്കി എടുക്കുന്നതിലും കൂട്ടുകാരെക്കൊണ്ട് ഗോളടിപ്പിക്കുന്നതിലും ഗോളടിക്കുന്നതിലും ഒട്ടും പിശുക്ക് കാട്ടാറില്ല ഈ വേർസിറ്റൽ പ്ലെയർ.അറ്റ്ലാന്റയുടെ കുതിപ്പിൽ പാപുവിന്റെ സ്വാധീനം ചെറുതല്ല.ഒരു പക്ഷെ മെസി കഴിഞ്ഞാൽ ഇത്ര കൺസിസ്റ്റന്റായി പെർഫോം ചെയ്യുന്നൊരു അർജന്റീനൻ പ്ലെയർ ഇന്ന് ലോകഫുട്ബോളിൽ ഇല്ല എന്നതാണ് സത്യം.പല കൊടികുത്തിയ ഫാൻസിനും ഇങ്ങേർ അപരിചിതനെന്നത് വേറൊരു സംഗതി.യൂട്ടിലിറ്റി പ്ലെയറായി ഉപയോഗിക്കാൻ ഇതിലും നല്ലൊരു ഓപ്ഷൻ അർജന്റീനക്കില്ല.അറ്റ്ലാന്റ കുപ്പായത്തിലെ കളികണ്ടവരൊന്നും ആ വലംകാൽ കൊണ്ടുള്ള ബുള്ളറ്റുകൾ മറക്കാൻ വഴിയില്ല.അവർക്ക് വേണ്ടി 200 ലധികം കളികളിൽനിന്നും അറുപതോളം ഗോളുകളും അതിലധികം അസിസ്റ്റികളും സ്വന്തമാക്കിയിട്ടുണ്ട് പാപ്പു ഗോമെസ്.

Leave a comment