Foot Ball Top News

പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി – ആർസെനൽ പോരാട്ടം

December 15, 2019

author:

പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി – ആർസെനൽ പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് തീപാറും പോരാട്ടം. പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ആര്സെനാലും തമ്മിലാണ് ഇന്ന് മത്സരം. ലീഗിൽ കിരീട പ്രതീക്ഷ നിലനിർത്താൻ സിറ്റിക്കും ചാമ്പ്യൻസ് ലീഗ് യോഗ്യതക്കു വേണ്ട ടോപ് 4ഇൽ ചെൽസീയുമായുള്ള അകലം കുറക്കാൻ ഗണ്ണേഴ്സിനും ഇന്നത്തെ മത്സരം ജയിച്ചേ തീരൂ. അതിനാൽ തന്നെ ആര്സെനലിന്റെ തട്ടകമായ എമിരേറ്റ്സിൽ ഇന്ന് വാശിയേറിയ പോരാട്ടമായിരിക്കും നടക്കുക.

ഹാട്രിക്ക് കിരീടം മോഹിച്ചു സീസണിൽ ഇറങ്ങിയ സിറ്റിക്ക് ഇത്തവണ ലിവർപൂളിന് മുന്നിൽ അടിതെറ്റുന്ന കാഴ്ചയാണ് ഇതുവരെ. മാഞ്ചസ്റ്റർ ഡെർബിയിൽ യൂണൈറ്റഡിനോടും തോറ്റ സിറ്റി നിലവിൽ ലിവർപൂളിന് 17പോയിന്റ് പിറകിൽ മൂന്നാം സ്ഥാനത്താണ്. മറുവശത്തു ആർസെനൽ 1977നു ശേഷമുള്ള ഏറ്റവും മോശം ഫോമിലൂടെയാണ് കടന്നു പോകുന്നത്. എങ്കിലും കഴിഞ്ഞ എവേ മത്സരത്തിൽ വെസ്റ്റ് ഹാമിനെതിരെ പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചു നേടിയ വിജയം, ആർസെനൽ ക്യാമ്പിൽ ആത്മവിശ്വാസം ചെറുതായെങ്കിലും ഉയർത്തിയിട്ടുണ്ട്.

ഇരു ടീമുകൾക്കും പരിക്ക് ഒരു തലവേദനയാണ്. ജോൺ സ്റ്റോൺസ്, അഗ്യൂറോ എന്നിവർക്കൊപ്പം ഡേവിഡ് സിൽവയും കളിച്ചേക്കില്ല എന്ന സൂചനയാണ് മാഞ്ചസ്റ്റർ സിറ്റി ക്യാമ്പിൽ നിന്നും വരുന്നത്. മറുവശത്തു ആര്സെനലിന് ബെല്ലറിന്, ടിർണി, ഷാക്ക, ഹോൾഡിങ് എന്നിവർ പരിക്ക് മൂലം പുറത്താണ്. പെപെക്കും പരിക്കേറ്റിരുന്നെങ്കിലും ഫിറ്റ്നസ് ടെസ്റ്റ്‌ പാസായതിനാൽ ടീം സെക്ഷനിൽ ഉൾപെടുത്തിയേക്കും.

മത്സരം രാത്രി 10നു

Leave a comment