Editorial Foot Ball Top News

ഇത് ഫ്രഡിന്റെ ഉയർത്തെഴുനേൽപ്പ് !!

December 14, 2019

ഇത് ഫ്രഡിന്റെ ഉയർത്തെഴുനേൽപ്പ് !!

ഒരാഴ്ചക്കാകത്ത് മൗറിഞ്ഞോ നയിക്കുന്ന ടോട്ടൻഹാമിനെയും ഗാർഡിയോളയുടെ സിറ്റിയെയെയും മലർത്തി അടിച്ചു തങ്ങളുടെ തിരിച്ചു വരവ് ചുവന്ന ചെകുത്താന്മാർ അറിയിച്ചു കഴിഞ്ഞിരിക്കുന്നു. സിറ്റിയെ എത്തിഹാദ് സ്റ്റേഡിയത്തിൽ ആയിരുന്നു അവർ തോല്പിച്ചത്. ഈ രണ്ട് വിജയത്തിലും എടുത്തു പറയേണ്ടത് യുണൈറ്റഡ് മധ്യനിരയുടെ നെടും തൂണായായി മാറിയ ബ്രസീലിയൻ താരം ഫ്രഡിന്റെ പങ്കാളിത്തമാണ്.

രണ്ട് സീസൺ മുമ്പ് ഉക്രൈൻ ക്ലബ്‌ ആയ ശക്തർ ഡോണെസ്റ്റിക്കിൽ നിന്ന് മൗറിഞ്ഞോ ആണ് ഈ 26കാരനെ മാഞ്ചസ്റ്ററിൽ എത്തിച്ചത്. എന്നാൽ മാറ്റിച്, ഹെറ്‍റേറ, പോഗ്ബ എന്നീ താരങ്ങൾക്ക് ഇടയിൽ തന്റേതായ സാന്നിധ്യം അറിയിക്കാൻ ഫ്രെഡ് നന്നേ കഷ്ടപ്പെട്ടു. 50 മില്യൺ യുറോ കൊടുത്ത് താരത്തെ സ്വന്തമാക്കിയത് മൗറീഞ്ഞോയുടെ മറ്റൊരു മണ്ടത്തരമായി അറിയപ്പെടാനും തുടങ്ങി.

ഒലെ ഗുണ്ണാർ സോൾഷെർ വന്നതോടെ പക്ഷെ ഫ്രഡിന്റെ രാശി തെളിയാൻ തുടങ്ങി. ടീമിനോട് പ്രതിബദ്ധത ഇല്ലാത്ത പോഗ്ബയെക്കാൾ സോൾഷെർ ഫ്രഡിനെ ആശ്രയിക്കാൻ തുടങ്ങി. പോഗ്ബക്ക് പരിക്ക് പറ്റിയത് അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കാനും കാരണമായി.

യുവ താരം മാക്ടമിനെയുമൊത്ത് കെട്ടുറപ്പോള്ള ഒരു കൂട്ടുകെട്ട് ഫ്രെഡ് യുണൈറ്റഡ് മധ്യനിരയിൽ തീർത്തതാണ് ടീം ശക്തമായി തിരിച്ചു വന്നതിന്റെ കാരണം. അവസരങ്ങൾ സൃഷ്ഠിക്കുന്നതിലും താരം പിറകോട്ടു പോയില്ല. സാക്ഷാൽ കെവിൻ ഡി ബ്രൂയനയെ മധ്യനിരയിൽ തളച്ചു തന്റെ മികവ് എന്താണന്നു ലോകത്തിന് മുമ്പിൽ തെളിയിക്കുകയും ചെയ്തു.

യുണൈറ്റഡ് ആരാധകർ ഇന്ന് ഫ്രഡിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. അർഹിച്ച അംഗീകാരം തന്നെ തേടി വന്നത് അദ്ദേഹം ആവോളം ആസ്വദിക്കട്ടെ എന്ന് ആശംസിക്കുന്നു.

Leave a comment