ഐപിഎൽ ലേലത്തിൽ ഇത്തവണ 332 താരങ്ങള്‍
ഐ.സി.സി അംഗീകരിച്ച ,ബി.സി.സി.ഐ.ക്കു കീഴിൽ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് പരമ്പരയായ ഇന്ത്യൻ പ്രീമിയർ ലീഗിൻറെ അടുത്ത സീസണിലേക്കുള്ള താരലേലം ഡിസംബർ 19ന് കൊൽക്കത്തയിൽ നടക്കും. ഇത്തവണ 332 താരങ്ങളാണ് ലേലത്തിലുള്ളത്. ഈ താരങ്ങളെ ഉൾപ്പെടുത്തിയുള്ള പട്ടിക ഇന്നലെ പുറത്തുവിട്ടു. താര ലേലത്തിനായി 971 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. ഇവയിൽ നിന്നാണ് 332 താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.നിലവിൽ എട്ട് ടീമുകളിലായി 73 ഒഴിവുകളാണ് ഉള്ളത്.
332 താരങ്ങളിൽ 1.5 കോടി രൂപ അടിസ്ഥാന വിലയുള്ളത് പത്ത് പേർക്കാണ്. ഈ പത്ത് പേരിൽ റോബിൻ ഉത്തപ്പമാത്രമാണ് ഇന്ത്യൻ താരമായിട്ടുള്ളത്. ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള 23 താരങ്ങളിൽ മൂന്ന് ഇന്ത്യൻ താരങ്ങളും ഉണ്ട്. ലേലത്തിൽ ഒരു ടീമിന് അനുവദിച്ചിരിക്കുന്ന തുക 85 കോടിയാണ്. കഴിഞ്ഞ തവണയിത് 82 കോടിരൂപ ആയിരുന്നു.സച്ചിന് ബേബി, വിഷ്ണു വിനോദ്, ജലജ് സക്സേന തുടങ്ങിയ കേരളം രഞ്ജി താരങ്ങളും പട്ടികയിൽ ഉണ്ട്. ക്രിസ് ലിന്, പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്സ്വെല്, ഡെയ്ല്‍ സ്റ്റെയ്ന്, മിച്ചെല്‍ മാര്‍ഷ്, ജോഷ് ഹാസ്ലല്‍വുഡ്, ആഞ്ചലോ മാത്യൂസ്ഈനിവരാണ് ഏറ്റവും വലിയ അടിസ്ഥാന വിലയായി 2 കോടി ഉള്ളവർ.






































