Foot Ball Top News

ഡിയാഗോ സിമയോണി ആഴ്‌സണിലേക്കോ??

December 14, 2019

ഡിയാഗോ സിമയോണി ആഴ്‌സണിലേക്കോ??

തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് മടങ്ങി വരാനുള്ള എല്ലാ ശ്രമങ്ങളും പരാജപെട്ടുകൊണ്ടിരിക്കുന്ന ടീമാണ് ആഴ്‌സണൽ. അടുത്തിടെ തങ്ങളുടെ മാനേജർ ഉനൈ എമേറിയെ ടീമിന്റെ മാനേജർ സ്ഥാനത്ത് നിന്ന് അവർ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ ക്ലബ്ബിന്റെ ഇതിഹാസങ്ങളിൽ ഒരാളായ ഫ്രണ്ടി ലുങ്‌ബെർഗ് താത്കാലിക മാനേജർ ആയി നിയമിച്ചാണ് അവർ മുമ്പോട്ട് പോകുന്നത്. എന്നാൽ ഫ്രഡിയുടെ കഴിവുകളിൽ, പ്രത്യേകിച്ച് അവർക്ക് എന്നും തലവേദനയാകുന്ന പ്രതിരോധത്തിലെ വിള്ളലുകൾ അടക്കുന്ന കാര്യത്തിൽ പലരും സംശയം പ്രകടിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. കാർലോ അൻസെലോട്ടി, പോച്ചെടിനോ, അല്ലെഗ്രി എന്നീ പേരുകൾ ആഴ്‌സണൽ മാനേജർ എന്ന ഒഴിവിലേക്ക് കേട്ടു തുടങ്ങിയിരുന്നു.

 

ഇപ്പോൾ സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡിന്റെ മാനേജർ ആയ ഡിയാഗോ സിമയോണിയുടെ പേരും പലരും പറഞ്ഞു കേൾക്കുന്നു. ക്ലബും സിമയോണിയുമായി അസ്വാരസ്യങ്ങൾ ഉടലെടുത്തിരിക്കുന്നു എന്ന് സ്പാനിഷ് മാധ്യമങ്ങൾ വെളുപ്പെടുത്തിയതാണ് ഇപ്പോൾ ആഴ്‌സണലുമായി സിമയോണിയുടെ പേര് കേൾക്കാൻ കാരണം.

 

പ്രതിരോധത്തിലെ വിള്ളലുകൾ മാത്രമല്ല ആഴ്‌സണൽ നേരിടുന്ന പ്രധാന പ്രശ്നം. ടീമിലെ പ്രധാന താരങ്ങൾ ആത്മർഥത കാണിക്കാത്തതും വിമർശങ്ങൾ വിളിച്ചു വരുത്തുന്നു. ഗ്രാനിട്ട് ശാക്ക ആരാധകരുമായി ഉടക്കിയത് വലിയ വിവാദം ആയിരുന്നു. കരാർ പുതുക്കാൻ വിസമ്മദിക്കുന്ന ഒബയാങ് ആണ് നിലവിലെ ക്യാപ്റ്റൻ. ലകാസറ്റും കരാർ പുതുക്കാൻ വിസമ്മതിക്കുന്നു. ടോര്രെറ ഇറ്റലിയിലേക്ക് മടങ്ങി പോകാൻ താല്പര്യവും പ്രകടിപ്പിക്കുന്നു.

സിമിയോണി ആകട്ടെ 2015 വിശ്വവിഖ്യാതിരായ ബാഴ്സയെയും റയൽ മാഡ്രിഡിനെയും മറികടന്നു അത്ലറ്റികോയുമായി ല ലീഗ കിരീടം നേടിയ മാനേജർ ആണ്. 2017ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിലും അവർ എത്തിയിരുന്നു. ചുരുങ്ങിയ ബഡ്ജറ്റിൽ ആണ് ഈ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത് എന്ന വസ്തുത അദ്ദേഹത്തിന്റെ കഴിവിന്റെ മാറ്റു കൂട്ടുന്നു. മാത്രമല്ല ശക്തമായ പ്രതിരോധവും ഒത്തിണക്കവും സിമിയോണിയുടെ ടീമിന്റെ എന്നുമുള്ള ഒരു പ്രത്യേകതയും ആണ്.

ആഴ്‌സണലിന് കിട്ടാവുന്ന ഏറ്റവും മികച്ച മാനേജർ ആകും ഈ അർജന്റീനകാരൻ. ആർക്കും തോല്പിക്കാവുന്ന ടീമെന്ന ചീത്തപ്പേര് മാറ്റാൻ അവർക്ക് അദ്ദേഹത്തെ പോലൊരു നായകനെ ആവശ്യവുമുണ്ട്. ആയതിനാൽ ഈ കരാർ നടക്കുമോ എന്ന് ഫുട്ബോൾ ലോകം ഇന്ന് കാതോർത്തു ഇരിക്കുന്നു.

 

Leave a comment