Foot Ball Top News

യൂറോപ്പ ലീഗ് : സമനില നേടി ആർസെനൽ ഗ്രൂപ്പ്‌ ജേതാക്കൾ

December 13, 2019

author:

യൂറോപ്പ ലീഗ് : സമനില നേടി ആർസെനൽ ഗ്രൂപ്പ്‌ ജേതാക്കൾ

യൂറോപ്പ ലീഗിലെ ഗ്രൂപ്പ്‌ Fലെ അവസാന റൗണ്ട് മൽസരത്തിൽ ആർസെനലിനു സമനില. സ്റ്റാൻഡേർഡ് ലീഗിനെതിരെ രണ്ടു ഗോളിനു പിന്നിട്ടു നിന്ന ശേഷം അവസാന 15മിനുറ്റിൽ തിരിച്ചടിച്ചാണ് ഗണ്ണേഴ്‌സ്‌ സമനില നേടിയത്. അവസാന മത്സരത്തിൽ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഫ്രാങ്ക്ഫർട്ട് വിക്ടോറിയയോട് തോറ്റതോടെ 6 കളിയിൽ നിന്നും 11പോയിന്റുമായി ആർസെനൽ ഗ്രൂപ്പ്‌ F ജേതാക്കളായി റൗണ്ട് ഓഫ് 32വിൽ കടന്നു.

പരിക്ക് മൂലം അര ഡസനോളം മുൻ നിര താരങ്ങൾക്ക് പരിക്കായതിനാൽ യുവതാരങ്ങളെ അണിനിരത്തിയായിരുന്നു ആർസെനാൽ ഇറങ്ങിയത് വിരസമായ ആദ്യ പകുതിയിൽ ആർസെനലിനു ചില മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും പാഴാക്കി. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ഗോൾ നേടി ബെൽജിയൻ ടീം ഗണ്ണേഴ്സിനെ ഞെട്ടിച്ചു . 47ആം മിനുട്ടിൽ ബാസ്റ്റിൻ തൊടുത്ത ഷോട്ട് സോക്രട്ടീസിന്റെ ദേഹത്തു തട്ടി ഗോളി മാർട്ടിനെസിനെ നിസ്സഹായനാക്കി വലയിലെത്തി. ഇതിനു ശേഷം അടുത്ത അര മണിക്കൂർ സ്റ്റാൻഡേർഡ് ലീഗിന്റെ അധിപത്യമായിരുന്നു. 69ആം മിനിറ്റിൽ അമല്ലയുടെ സമാനമായ ഒരു ഡിഫ്ലക്ഷൻ ഗോളിലൂടെ രണ്ടാം ഗോൾ നേടിയ ലീഗ്, അപ്രതീക്ഷിത വിജയം മണത്തു.എന്നാൽ രണ്ടും കല്പിച്ചു പിന്നീട് പോരാടിയ ആർസെനൽ 78ആം മിനുട്ടിൽ ലാകാസെറ്റിലൂടെ ആദ്യ ഗോൾ നേടി.തൊട്ടു പുറകെ 81ആം മിനുട്ടിൽ സാക ആര്സെനലിന്റെ രണ്ടാം ഗോളിലൂടെ ഒപ്പമെത്തിക്കുകയായിരുന്നു.

ഞായറാഴ്ച മാഞ്ചസ്റ്റർ സിറ്റിയുമായിട്ടാണ് ആര്സെനലിന്റെ അടുത്ത മത്സരം

Leave a comment