Foot Ball Top News

ഐഎസ്എൽ: ഹൈദരബാദിനെതിരെ മൂന്നടിച്ച് ഒഡീഷ രണ്ടാം ജയം സ്വന്തമാക്കി

December 12, 2019

author:

ഐഎസ്എൽ: ഹൈദരബാദിനെതിരെ മൂന്നടിച്ച് ഒഡീഷ രണ്ടാം ജയം സ്വന്തമാക്കി

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്നലെ നടന്ന ഒഡീഷയും ഹൈദരബാദ് മത്സരത്തിൽ ഒഡീഷയ്ക്ക് തകർപ്പൻ ജയം. ഒഡീഷയുടെ താത്കാലിക ഗ്രൗണ്ടായ പൂനെ ബാലവാദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ഗോൾ മഴയാണ് ഉണ്ടായത്. അഞ്ച് ഗോളുകൾ ആണ് ഇന്നലെ പൂനയിൽ പിറന്നത്. ഒഡീഷ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഹൈദരബാദിനെ തോൽപ്പിച്ചു. തകർപ്പൻ പ്രകടനമാണ് ഇന്നലെ നടന്നത്. ജയത്തോടെ ഈ സീസണിൽ ഒഡീഷ രണ്ടാം ജയം സ്വന്തമാക്കി.

സ്വന്തം ഗ്രൗണ്ടിൽ മികച്ച പ്രകടനമാണ് ഒഡീഷ നടത്തിയത് ആദ്യം മുതൽ ആക്രമണം അഴിച്ചുവിട്ട ഒഡീഷ ഹൈദരാബാദിനെ അനങ്ങാൻ സമ്മതിച്ചില്ല. ഇരുപത്തിയേഴാം മിനിറ്റിൽ ഒഡീഷ ആദ്യ ഗോൾ നേടി. കാര്‍ലോസ് ഡെല്‍ഗാഡ, സിസ്‌കോ,  മാര്‍ട്ടിന്‍ എന്നിവരാണ് ഒഡീഷയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ ഒഡീഷ രണ്ട് ഗോൾ നേടി ലീഡ് ഉയർത്തിയപ്പോൾ. രണ്ടാം പകുതിയിൽ ആണ് ഹൈദരാബാദ് രണ്ട് ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ ആദ്യ ഗോൾ നേടി ഹൈദരാബാദ് അകൗണ്ട് തുറന്നു, എന്നാൽ 71 ആം മിനിറ്റിൽ ഒഡീഷ മൂന്നാം ഗോൾ നേടി ലീഡ് വീണ്ടും ഉയർത്തി. പിന്നീട് മൽസരം അവസാനിക്കാറായപ്പോൾ ഹൈദരാബാദ്രണ്ടാം ഗോൾ നേടി. ഹൈദരാബാദ് ആദ്യ ഗോള്‍ നേടിയതും, ഒഡീഷ അവസാന ഗോൾ നേടിയതും പെനാൽറ്റിയിലൂടെയായിരുന്നു. എട്ടു കളികളില്‍ നിന്നും 9 പോയിന്റുമായി ഒഡീഷ ഇപ്പോൾ ആറാം സ്ഥാനത്താണ്.

Leave a comment