Foot Ball Top News Uncategorised

ഐഎസ്എൽ: ഇന്ന് ജംഷദ്പൂര്‍ എഫ് സി ചെന്നൈയിന്‍ എഫ് സിയെ നേരിടും

December 9, 2019

author:

ഐഎസ്എൽ: ഇന്ന് ജംഷദ്പൂര്‍ എഫ് സി ചെന്നൈയിന്‍ എഫ് സിയെ നേരിടും

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ മുപ്പത്തിയഞ്ചാം മൽസരത്തിൽ ഇന്ന്  ജംഷദ്പൂര്‍ എഫ് സി ചെന്നൈയിന്‍ എഫ് സിയെ നേരിടും. ഇന്ന് രാത്രി 7:30ന് ജംഷദ്പൂരിൻറെ ഹോം ഗ്രൗണ്ടിൽ ആണ് മൽസരം നടക്കുന്നത്. പുതിയ പരിശീലകൻറെ കീഴിൽ ചെന്നൈയിൻ എഫ് സിയുടെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. രണ്ട് ടീമുകളുടെയും ഏഴാം മത്സരമാണ് ഇന്ന് നടക്കുക. ഈ സീസണിൽ വളരെ മോശം പ്രകടനം നടത്തുന്ന ചെന്നൈയിൻ എഫ് സിക്ക് ഇന്ന് ജയിക്കേണ്ടത് വളരെ അത്യാവശ്യമാണ്.അഞ്ച് പോയിന്റുള്ള വർ ഒൻപതാം സ്ഥാനത്താണ്. ഒരു മൽസരം മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്.

11 പോയന്റുമായി ലീഗില്‍ നാലാം സ്ഥാനത്തുള്ള ജംഷദ്പൂര്‍ എഫ് സിഇന്ന് വിജയിച്ചാൽ ഒന്നാം സ്ഥാനത്ത് എത്താൻ കഴിയും. ആറ് കളികളിൽ നിന്ന് മൂന്ന് ജയവും ഒരു പരാജയവുംരണ്ട് സമനിലയും ഉള്ള അവര്ക് 11 പോയിന്റാണ് ഉള്ളത്. ഈ സീസണിൽ മിൿച ഫോമിൽ ആണ് അവർ. പുതിയ രിശീലകന്‍ ഓവന്‍ കോയ്ലിനു കീഴില്‍ ചെന്നൈയിൻ എഫ് സി ഇന്ന് ഇറങ്ങുമ്പോൾ ജയപ്രതീക്ഷയിലാണ് ചെന്നൈ ആരാധകർ.

Leave a comment