നാലാം എലൈറ്റ് വനിതാ ദേശീയ ബോക്സിംഗ്: ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
കണ്ണൂര്‍: നാലാം എലൈറ്റ് വനിതാ ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആണ് മത്സരങ്ങൾ നടക്കുന്നത്. ഡിസംബർ എട്ട് വരെയാണ് മത്സരങ്ങൾ നടക്കുക. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആണ് ചാമ്പ്യൻഷിപ്പിൻറെ ഉദ്ഘാടനം നിർവഹിച്ചത്. കേരളത്തിന്റെ അന്‍സുമോള്‍ ബെന്നി, അഞ്‌ജു സാബു, പി.എം.അനശ്വര എന്നിവർ ക്വാര്‍ട്ടര്‍ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.
48 കിലോ വിഭാഗത്തില്‍ ആരതി (ഹരിയാന), ആര്‍ജു (ഡല്‍ഹി), കെ. ബിനദേവി (ഓള്‍ ഇന്ത്യ പോലീസ്), 51 കിലോയില്‍ രിതു ഗ്രേവാള്‍ (ഹരിയാന), രമ്യ ഗുഡുരു (ആന്ധ്രാ പ്രദേശ്), ദീപാ കുമാരി (മധ്യപ്രദേശ്), വന്‍ലാല്‍ ദുവാട്ടി (ഓള്‍ ഇന്ത്യ പോലീസ്), 54 കിലോ വിഭാഗത്തില്‍ ദര്‍ശന (ഹരിയാന), ഗായത്രി (ഉത്തരാഖണ്ഡ്), മഞ്‌ജു ബസുമന്‍ട്രി (അസാം), മീനാക്ഷി (റെയില്‍വേ) എന്നിവർ ക്വാര്‍ട്ടര്‍ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.






































