Foot Ball Top News

യൂറോപ്പ ലീഗ് : ആർസെനലിനു തോൽവി

November 29, 2019

author:

യൂറോപ്പ ലീഗ് : ആർസെനലിനു തോൽവി

ആർസെനാൽ കോച്ച് ഉനായി എമേരിയുടെ നാളുകൾ എണ്ണപ്പെട്ടു എന്ന് ഉറപ്പാക്കും വിധം യൂറോപ്പ ലീഗിൽ ആർസെനലിനു ഞെട്ടിക്കുന്ന തോൽവി. എയ്ൻത്രാച് ഫ്രാങ്ക്ഫർട്ടിനെതിരെ ലീഡ് നേടിയ ശേഷം തുടരെ രണ്ടു ഗോൾ വഴങ്ങി ആർസെനൽ യൂറോപ്പ ലീഗിലെ ആദ്യ തോൽവി രുചിച്ചു. ഇതോടെ വിജയമില്ലാതെ തുടരെ ഏഴാം മത്സരമാണ് ഗണ്ണേഴ്‌സ്‌ പൂർത്തിയാക്കിയത്.

ടീമിന്റെ സമീപകാല മോശം ഫോമും കോച്ച് എമേറിയോടുള്ള അമർഷവും പ്രകടമായപ്പോൾ എമിരേറ്റ്സിൽ ഗാലറി പകുതിയോളം ഒഴിഞ്ഞുകിടന്നു. മൽസരത്തിൽ തുടക്കം മുതൽ ആക്രമിച്ചു കളിക്കാൻ നോക്കിയ ആർസെനൽ ഫ്രാങ്ക്ഫർട്ടിനെതിരെ ആദ്യ പകുതിയുടെ അധിക സമയത്ത് അബാമേയങ്ങ് നേടിയ ഗോളിനു മുന്നിട്ടു നിന്നു.എന്നാൽ രണ്ടാം പകുതിയിൽ വർധിത വീര്യത്തോടെ തിരിച്ചടിക്കാൻ തുടങ്ങിയ ജർമൻ ടീം 55,64 മിനിറ്റുകളിൽ കമാസയുടെ ഇരട്ട ഗോൾ മികവിൽ ജയം തട്ടിയെടുക്കുകയായിരുന്നു. തോൽവിയോടെ അധികം വൈകാതെ തന്നെ തീർത്തും പരാജയമായി മാറിയ ഉനായി എമേറിയെ പുറത്താക്കുന്നതിനെ സംബന്ധിച്ചു ആർസെനാൽ ബോർഡ് ഉടൻ തീരുമാനമെടുത്തേക്കും.

Leave a comment