ഫിഫ ലോകകപ്പ് യോഗ്യതാ പ്രതീക്ഷകളുമായി ടീം ഇന്ത്യ
ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഛേത്രിയും ടീമും ഒമാനുമായി ഏറ്റുമുട്ടും.സമനിലയും തോൽവിയും മൂന്നാം റൗണ്ടിലെത്താനുള്ള വാതിലുകൾ അടയ്ക്കും.ഇന്ത്യൻ ഫുട്ബോൾ ടീമിനു ഇതുവരെ ഒരു യോഗ്യതാ മത്സരത്തിൽ പോലും വിജയിക്കാനായിട്ടില്ല.ഫിഫ റാങ്കിങ്ങിൽ 106 ആം സ്ഥാനത്ത് ഇന്ത്യയും, ടീം ഒമാൻ 84-ാം സ്ഥാനത്തുമാണുള്ളത്.08 മത്സരങ്ങൾ ഇതുവരെ ഇരു ടീമുകളും കളിച്ചിട്ടുണ്ട്, അതിൽ ഇന്ത്യക്ക് ഒരു ജയവും, ഒമാൻ അഞ്ച് ജയവും, രണ്ട് മത്സരങ്ങൾ സമനിലയുമാണ് ഉള്ളത്.
നാല് മത്സരങ്ങൾ, മൂന്ന് സമനില, ഒരു തോൽവി. ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ സുനിൽ ഛേത്രിക്കും ടീമിനും വഴി വളരെ ബുദ്ധിമുട്ടാണ്. അടുത്ത റൗണ്ടിലെത്താൻ ചൊവ്വാഴ്ച ഉയർന്ന റാങ്കിലുള്ള ഒമാനിനെതിരെ ഒരു ജയം അനിവാര്യമാണ്.
ഒമാനിനെതിരായ എട്ട് മത്സരങ്ങളിൽ ഒരുതവണ മാത്രമാണ് ഇന്ത്യൻ ടീം വിജയിച്ചിട്ടുള്ളത്. സെപ്റ്റംബറിൽ ഗുവാഹത്തിയിൽ നടന്ന ആദ്യ ലെഗ് മത്സരത്തിൽ ആദ്യ പകുതിയിൽ ഛേത്രിയുടെ ഗോൾ ഇന്ത്യയെ വിജയിപ്പിക്കാൻ സഹായിച്ചെങ്കിലും അവസാന പത്ത് മിനിറ്റിനുള്ളിൽ ഒമാൻ രണ്ട് ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.
ഇതിനുശേഷം ഇന്ത്യൻ ടീം ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിൽ നിന്ന് ഗോൾരഹിത സമനില നേടിയിരുന്നു.






































