ഹോങ്കോംഗ് ഓപ്പൺ കിരീടം നേടി ലീ ച്യൂക്ക്
ഹോങ്കോംഗ് ഓപ്പൺ കിരീടം നേടി ലീ ച്യൂക്ക് ഐ. ടൈറ്റിൽ മത്സരത്തിൽ ലീ ച്യൂക്ക് 16-21,21-10,22-20ന് ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ജിന്റിംഗിനെ പരാജയപ്പെടുത്തുകയായിരുന്നു.
നേരത്തെ 42 മിനിറ്റ് നീണ്ട മത്സരത്തിൽ മുൻ ഒന്നാം ലോക നമ്പർ കളിക്കാരനെ 21–9, 25–23ന് പരാജയപ്പെടുത്തിയാണ് ഹോങ്കോംഗ് താരം ഫൈനലിൽ പ്രവേശിച്ചത്. ലോക ഒന്നാം നമ്പർ താരം വിക്ടർ ആക്സൽസണെ 21-14, 21-19 എന്ന സ്കോറിനാണ് ലി പരാജയപ്പെടുത്തി സെമി ഫൈനലിൽ ഇടം നേടിയത്.






































