സയ്യിദ് മുഷ്തഖ് അലി ട്രോഫിയില്‍ മണിപ്പൂരിനെതിരെ കേരളത്തിന് ജയം
തിരുവനന്തപുരം: സയ്യിദ് മുഷ്തഖ് അലി ട്രോഫിയില്‍ ഇന്ന് നടന്ന മത്സരത്തിൽ കേരളത്തിന് തകർപ്പൻ ജയം. 75 റൺസിനാണ് കേരളം മണിപ്പൂരിനെ തോൽപ്പിച്ചത്. കേരളം ഉയർത്തിയ 150 റൺസ് പിന്തുടർന്ന മണിപ്പൂരിന് 75 റൺസ് എടുക്കാനെ സാധിച്ചൊള്ളു. സുദേശന്‍ മിഥുനാണ് കേരളത്തിന്റെ വിജയശിൽപ്പി. നാല് ഓവറില്‍ അഞ്ചു റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് ആണ് സുദേശന്‍ നേടിയത്.
ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 149 റൺസ് നേടിയത്. സച്ചിന്‍ ബേബി(48), റോബിൻ ഉത്തപ്പ(സുദേശന്‍ മിഥു)വിഷ്ണു വിനോദ്(25) എന്നിവരുടെ മികവിലാണ് കേരളം ഭേദപ്പെട്ട സ്‌കോറിൽ എത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മണിപ്പുരിന് ആദ്യം മുതൽ തകർച്ചയാണ് നേരിടേണ്ടി വന്നത്. 23 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായതോടെ മണിപ്പൂർ തകർന്നു. പിന്നീട് അവർക്ക് ആ തകർച്ചയിൽ നിന്ന് എഴുനേൽക്കാൻ കഴിഞ്ഞില്ല. നിശ്ചിത 20 ഓവറിൽ 75/7 എന്ന നിലയിൽ അവരുടെ ഇന്നിങ്‌സ് അവസാനിച്ചു. സുദേശന്‍ മിഥുൻ നാല് വിക്കറ്റ് നേടിയപ്പോൾ സച്ചിൻ ബേബിയും, ജലജ് സക്സേനയും ഓരോ വിക്കറ്റ് വീതം നേടി.മൂന്ന് കളികളിൽ രണ്ട് ജയവുമായി കേരളം ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്താണ്.






































