Football troll Top News

അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി റോബര്‍ട്ട് ലെവന്‍ഡോസ്‌കി

November 7, 2019

author:

അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി റോബര്‍ട്ട് ലെവന്‍ഡോസ്‌കി

ബയേണിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി.ഇതുവരെ മെസ്സിയുടെയും,  ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും പേരിൽ മാത്രമായിരുന്ന റെക്കോഡ് ആണ് റോബര്‍ട്ട് ലെവന്‍ഡോസ്‌കി സ്വന്തമാക്കിയിരിക്കുന്നത്.  ഇനങ്ങളെ നടന്ന ഒളിമ്ബിയാക്കോസ് ബയേൺ  മത്സരത്തിൽ അറുപത്തിയൊമ്പതാം മിനിറ്റിൽ റോബര്‍ട്ട് ലെവന്‍ഡോസ്‌കി നേടിയ ഗോളിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

തുടര്‍ച്ചയായ 8 ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടമാണ് ലെവന്‍ഡോസ്‌കി ഇനങ്ങളെ നേടിയത്. ഇതിന് മുമ്പ് മെസ്സിയും, റൊണാൾഡോയും മാത്രമാണ് ഈ നേട്ടമാ സ്വന്തമാക്കിയത്. ഇന്നലെ നടന്ന മത്സരത്തിൽ ഒളിമ്ബിയാക്കോസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബയേൺ തോൽപ്പിച്ചിരുന്നു. അഞ്ച് വർഷം മുമ്പ് ബയേണിൽ എത്തിയ ലെവന്‍ഡോസ്‌കി മികച്ച പ്രകടനമാണ് ക്ലബിനായി നടത്തിയത്. ഈ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളാണ് താരം നേടിയത്.

Leave a comment