Top News

പരിശീലകനിൽ നിന്നും വേർപെടാനുള്ള തീരുമാനം ശരിയാണ്: മാനിക

November 7, 2019

പരിശീലകനിൽ നിന്നും വേർപെടാനുള്ള തീരുമാനം ശരിയാണ്: മാനിക

ബാല്യകാല പരിശീലകൻ സന്ദീപ് ഗുപ്തയുമായി പിരിഞ്ഞുപോകാനുള്ള തന്റെ തീരുമാനത്തെ ഇന്ത്യയുടെ സ്റ്റാർ വനിതാ ടേബിൾ ടെന്നീസ് താരം മാനിക ബാത്ര ന്യായീകരിച്ചു. ദ്രോണാചാര്യ അവാർഡ് ജേതാവായ ഗുപ്തയിൽ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് ആളുകൾ വളരെയധികം സംസാരിക്കുമെന്ന് ബാത്രയ്ക്ക് നന്നായി അറിയാം, എന്നാൽ ഇത് തന്റെ ഗെയിം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ തീരുമാനമാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് മാനിക പറഞ്ഞു.

ഇപ്പോൾ സൻമയ് പരഞ്‌പേയ്‌ക്കൊപ്പം മാനിക പരിശീലിക്കുന്നത്. കഴിഞ്ഞ മാസം ഐ.ടി.ടി.എഫ്. റാങ്കിംഗിൽ മാനിക 61 ആം സ്ഥാനം കരസ്ഥമാക്കിയിരുന്നു .

Leave a comment